ന്യൂഡല്‍ഹി: ഏറെ പ്രസിദ്ധമായ തിരൂര്‍ വെറ്റില ഭൗമസൂചിക പദവിയില്‍ ഇടം പിടിച്ചതായി വാണിജ്യ മന്ത്രിലയം. ഇനിമുതല്‍ ഈ ഉല്‍പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കാന്‍ ഈ പരിഗണന ഉല്‍പാദകരെ സഹായിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
തിരൂര്‍ വെറ്റിലക്ക് ഭൗമസൂചിക പദവി - തിരൂര്‍ വെറ്റില
നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവങ്ങളും അല്ലെങ്കില്‍ ആ ഉത്ഭവം മൂലമുള്ള പ്രശസ്തിയും ഉള്ള ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഒരു സൂചനയാണ് ഭൗമസൂചിക പദവി.
പളനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതവും ഭൗമസൂചിക പദവിയില്‍ ഇടം നേടിയിരുന്നു. മിസോറാമില്‍ നിന്നുള്ള തവ്‌ലോഹ്‌പുവാൻ, മിസോ പുവാഞ്ചെ തഞ്ചാവൂർ കലായ് തട്ടു, മധുര മുല്ലപ്പൂ, മധുരൈ സുങ്കുടി സാരി, സേലം മാമ്പഴം, തഞ്ചാവൂർ പെയിന്‍റിംഗുകൾ, പത്തമഡൈ കട്ടിലും പായയും എന്നീ ഉല്‍പന്നങ്ങളും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവങ്ങളും അല്ലെങ്കില്‍ ആ ഉത്ഭവം മൂലമുള്ള പ്രശസ്തിയും ഉള്ള ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഒരു സൂചനയാണ് ഭൗമസൂചിക പദവി. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം, മലപ്പുറം, വേങ്ങര പ്രദേശങ്ങളിലാണ് തിരൂര്‍ വെറ്റില പ്രധാനമായും കൃഷി ചെയ്യുന്നത്. ഇരുണ്ട പച്ചനിറവും വലിപ്പവുമുള്ള ലങ്കാ പാൻ എന്ന കണ്ണിവെറ്റിലക്ക് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആവശ്യക്കാര്‍ ധാരാളമാണ്. ഇവ വായ്നാറ്റത്തിനും മറ്റ് ദഹന പ്രശ്നങ്ങള്‍ക്കും ഗുണകരമാണ്.
അതേ സമയം തമിഴ്‌നാട്ടിലെ പളനി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ഉല്‍പന്നമായ പളനി പഞ്ചാമൃതവും പട്ടികയില്‍ അടുത്തിടെ ഇടം പിടിച്ചിരുന്നു. പഴം, മല്ലി, പശു നെയ്യ്, തേൻ, ഏലം എന്നിവ ഉപയോഗിച്ചാണ് പഞ്ചാമൃതം നിര്‍മ്മിക്കുന്നത്. രാസവസ്തുക്കളോ മറ്റ് മൂലികകളോ ഒന്നും പഞ്ചാമൃതത്തിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നില്ല എന്നാതാണ് മറ്റൊരു പ്രത്യേകത. ഡാർജിലിംഗ് ചായ, തിരുപ്പതി ലഡ്ഡു, കാൻഗ്ര പെയിന്‍റിങ്ങുകള്‍, നാഗ്‌പൂര്‍ ഓറഞ്ച്, കശ്‌മീര്‍ പശ്‌മിന എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഭൗമസൂചിക പദവിയില്‍ ഇടം നേടിയിരിക്കുന്ന ഉല്‍പന്നങ്ങള്‍.