കേരളം

kerala

ETV Bharat / business

കേദര്‍നാഥിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു

ആറുമാസത്തെ ശൈത്യകാല ഇടവേളക്ക് ശേഷം കഴിഞ്ഞ മെയ് ഒന്‍പതിനാണ് തീര്‍ഥാടന കേന്ദ്രം തുറന്നത്

ഹെലികോപ്ടര്‍

By

Published : May 18, 2019, 12:58 PM IST

ഡെറാഡൂണ്‍:പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥിലേക്ക് പുതിയ ഹെലികോപ്ടര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചതായി ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്‍റ് അതോറിറ്റി. ഏഴോളം ഏവിയേഷന്‍ കമ്പനികളാണ് ഇതിനായി സമ്മതം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഹെലിക്ടോപറിന്‍റെ ആദ്യ സര്‍വ്വീസ്.

സിസ്രി - കേദാര്‍നാഥ് റൂട്ടില്‍ ഒന്നും, ബാത്താ - കേദാര്‍നാഥ് റൂട്ടില്‍ നാലും, ഗുപ്തക്ഷി കേദാര്‍നാഥ് റൂട്ടില്‍ രണ്ടും എന്നിങ്ങനെയാണ് സര്‍വ്വീസുകള്‍. സിസ്രിയില്‍ നിന്ന് 2,399 രൂപയും ബാത്തായില്‍ നിന്ന് 2,470 രൂപയും, ഗുപ്തക്ഷിയില്‍ നിന്ന് 4,275 രൂപയുമാണ് യാത്രക്കായി ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ആറുമാസത്തെ ശൈത്യകാല ഇടവേളക്ക് ശേഷം കഴിഞ്ഞ മെയ് ഒന്‍പതിനാണ് തീര്‍ഥാടന കേന്ദ്രം തുറന്നത്.

ABOUT THE AUTHOR

...view details