നികുതി വെട്ടിപ്പ് കേസിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് കാർത്തി ചിദംബരം - മദ്രാസ് ഹൈക്കോടതി-കാർത്തി ചിദംബരം വാർത്തകൾ
2015 ൽ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും ഭാര്യയും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഐ-ടി വകുപ്പിന്‍റെ ആരോപണം.
ചെന്നൈ: ആദായനികുതി കേസുകൾക്കുള്ള പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു. കാർത്തിയും ഭാര്യ ശ്രീനിദിയും സമർപ്പിച്ച വിടുതൽ ഹർജികൾ ചൊവ്വാഴ്‌ച പ്രത്യേക കോടതി തള്ളുകയും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷന് ഉത്തരവിടുകയും ചെയ്‌തു. കാർത്തിയെയും ശ്രീനിധിയെയും ജനുവരി 21 ന് കോടതിയിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
2015 ൽ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും ഭാര്യയും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഐ-ടി വകുപ്പിന്‍റെ ആരോപണം. പുനർ മൂല്യനിർണ്ണയ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് ഐടി വകുപ്പിന്‍റെ പരാതി. ഐടി വകുപ്പിന്‍റെ പുനർ മൂല്യനിർണ്ണയ നടപടികൾ 2019 ഡിസംബർ 31 ന് അവസാനിച്ചു.