കേരളം

kerala

ETV Bharat / business

തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില ഉയര്‍ത്തി എണ്ണക്കമ്പനികള്‍

വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യത

എണ്ണക്കമ്പനികള്‍

By

Published : May 21, 2019, 4:06 PM IST

രാജ്യത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ധനവിലയില്‍ ഉയര്‍ച്ച. കഴിഞ്ഞ കുറച്ചുനാളുകളായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന പെട്രോളിന് തിങ്കളാഴ്ച എട്ട് മുതൽ 10 പൈസ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച അഞ്ച് പൈസ വീണ്ടും ഉയർന്നു. ഡീസൽ വിലയില്‍ തിങ്കളാഴ്ച 15 മുതല്‍ 16 പൈസയും ചൊവ്വാഴ്ച ഒമ്പത് മുതല്‍ 10 പൈസയുമാണ് ഉയർന്നത്.

വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നതാണ് ഇന്ധന വില ഉയരാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. ബാരലിന് 72.23 ഡോളറാണ് ഇന്നത്തെ എണ്ണ വില. ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമെ നേരത്തെ കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോഴും അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്തും ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details