കേരളം

kerala

ETV Bharat / business

1500 കോടി വായ്പ വേണമെന്ന് ജെറ്റ് തൊഴിലാളികള്‍ - എസ്ബിഐ

ആര്‍ബിഐയുടെ അനുമതി ലഭിക്കാത്തതിനാലാണ് ഇത് വരെയും വായ്പ നല്‍കാന്‍ സാധിക്കാത്തത്.

ജെറ്റ് എയര്‍വേയ്സ്

By

Published : Apr 15, 2019, 3:10 PM IST

എസ്ബിഐ വായ്പയായി നല്‍കാമെന്ന് പറഞ്ഞ 1500 കോടി രൂപ ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍. ഇതിന് പുറമെ 20,000 തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ജെറ്റ് എയര്‍വേയ്സ് തൊഴിലാളികളെ പ്രതിനിധികരിക്കുന്ന നാഷണല്‍ ഏവിയേറ്റര്‍സ് ഗെയ്ഡ് പറഞ്ഞു.

നിലവില്‍ വെറും 6 - 7 സര്‍വ്വീസുകള്‍ മാത്രമാണ് ദിവസവും ജെറ്റ് എയര്‍വേയ്സ് നടത്തുന്നത്. 2018 ഡിസംമ്പര്‍ മാസമാണ് ജീവനക്കാര്‍ക്ക് അവസാനമായി ശമ്പളം ലഭിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു. കമ്പനിയുടെ കടബാധ്യത ഉയര്‍ന്നത് മൂലം കഴിഞ്ഞ മാസം എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോഷ്യം കമ്പനിയെ ഏറ്റെടുത്തിരുന്നു. കമ്പനിയെ രക്ഷപ്പെടുത്താന്‍ 1500 രൂപ വായ്പ നല്‍കാമെന്ന് അറിയിച്ചെങ്കിലും എന്നാല്‍ ആര്‍ബിഐയുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇത് വരെയും വായ്പ അനുവദിച്ചിട്ടില്ല.

ABOUT THE AUTHOR

...view details