മുംബൈ: സാമ്പത്തിക ബാധ്യത മൂലം താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമായ ജെറ്റ് എയര്‍വേയ്സിനെ സഹായിക്കണമെങ്കില്‍ പുതിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന അവകാശവാദവുമായി പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇത്തിഹാദ് രംഗത്ത്. നിലവില്‍ ജെറ്റ് എയര്‍വേയ്സിന്‍റെ നടത്തിപ്പുകാരായ എസ്ബിഐ ബാങ്ക് കണ്‍സോഷ്യത്തിന് മുന്നിലാണ് ഇത്തിഹാദ് തങ്ങളുടെ നിബന്ധനകള്‍ അവതരിപ്പിച്ചത്.
ജെറ്റ് എയര്‍വേയ്സ് വിഷയത്തില്‍ പുതിയ നിബന്ധനകളുമായി ഇത്തിഹാദ് - etihad
ജെറ്റ് എയര്‍വേയ്സ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചാല്‍ ദിവസേന 45 മുതല്‍ 50 വരെ സര്‍വീസുകള്‍ നടത്തുമെന്നാണ് ഇത്തിഹാദ് വാഗ്ദാനം നല്‍കുന്നത്

ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയാല്‍ നേരിടുന്ന അന്വേണങ്ങളില്‍ നിന്ന് അദ്ദേഹത്തിനെ ഒഴിവാക്കുക, നിക്ഷേപം നടത്തുമ്പോള്‍ തന്നെ ജെറ്റിന് പഴയ സര്‍വീസ് സ്ലോട്ടുകള്‍ തിരികെ നല്‍കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പ് നല്‍കുക. തുടങ്ങിയ ആവശ്യങ്ങളാണ് ഇത്തിഹാദ് എയര്‍വേയ്സ് മുന്നോട്ടുവയ്ക്കുന്നത്. ജെറ്റ് എയര്‍വേയ്സ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചാല്‍ ദിവസേന 45 മുതല്‍ 50 വരെ സര്‍വീസുകള്‍ നടത്തുമെന്നാണ് ഇത്തിഹാദ് വാഗ്ദാനം നല്‍കുന്നത്.
ജെറ്റ് എയര്‍വേയ്സിന്‍റെ ഓഹരി ഉടമകളില്‍ പ്രധാനിയായിരുന്നു ഇത്തിഹാദ്. ഏകദേശം 24 ശതമാനം ഓഹരികളാണ് ഇത്തിഹാദ് സ്വന്തമായി കൈവശം വെച്ചിരുന്നത്.