എത്തിഹാദുമായി ജറ്റ് എയര്‍വെയ്സ് കരാറൊപ്പിടാനൊരുങ്ങുന്നു - ജെറ്റ് എയര്‍വെയ്സ്
എത്തിഹാദുമായി കരാറൊപ്പിടാനൊരുങ്ങി ജറ്റ് എയര്‍വെയ്സ്. കടബാധ്യത വര്‍ധിച്ചത് മൂലമാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് ജെറ്റ് എയര്‍വെയ്സ് നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്
jet
ആജീവനാന്ത പദ്ധതി എന്ന നിലയില്‍ ആയിരിക്കും കരാര്‍. ഉടന്‍ തന്നെ ഇതിനായുള്ള തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജറ്റ് എയര്‍വെയ്സിന്‍റെ ചെയര്‍മാനായ നരേഷ് ഗോയാല്‍ സ്ഥാനം ഒഴിയും എന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇരു കമ്പനികളും നടത്തിയിട്ടില്ല.