ജെറ്റ് എയര്‍വേയ്സിനെ കരകയറ്റാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. ഇത്തിഹാദ് എയര്‍വേയ്സ്, ഹിന്ദുജ ഗ്രൂപ്പ്, ആദിഗ്രോ എന്നീ കമ്പനികള്‍ ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നതോടെയാണ് ജെറ്റ് എയര്‍വേയ്സ് വീണ്ടും പറന്നുയരുമെന്ന പ്രതീക്ഷ നല്‍കുന്നത്. ഈ കമ്പനികളോടൊപ്പം എസ്ബിഐയും ചേര്‍ന്ന് കണ്‍സോഷ്യം നിര്‍മ്മിച്ചായിരിക്കും ഇനിമുതല്‍ ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തിക്കുക.
വീണ്ടും ആകാശം തൊടാനൊരുങ്ങി ജെറ്റ് എയര്‍വേയ്സ്
ഇത്തിഹാദ് എയര്‍വേയ്സ്, ഹിന്ദുജ ഗ്രൂപ്പ്, ആദിഗ്രോ, എസ്ബിഐ എന്നിവര്‍ ചേര്‍ന്ന് കണ്‍സോഷ്യം നിര്‍മ്മിച്ചായിരിക്കും ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തിക്കുക.
കഴിഞ്ഞ ദിവസം ഇത്തിഹാദിന്‍റെ ആസ്ഥാനമായ അബുദാബിയില്‍ ചേര്‍ന്ന് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ജെറ്റ് എയര്‍വേയ്സിന്‍റെ 20-25 ശതമാനം ഓഹരികള്‍ ഹിന്ദുജ ഗ്രൂപ്പും 24 ശതമാനം ഓഹരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വന്തമാക്കും. നിലവില്‍ 24 ശതമാനം ഓഹരിയുള്ള ഇത്തിഹാദ് എയര്‍വേയ്സ് ഈ ഓഹരികള്‍ നിലനിര്‍ത്തും. ഇതിന് പുറമെ 2,500 കോടി രൂപ മൂല്യമുളള ഓഹരികള്‍ വാങ്ങാന്‍ ആദിഗ്രോ ഗ്രൂപ്പും സമ്മതിച്ചിട്ടുണ്ട്. ഇതോടെയാണ് ജെറ്റ് എയര്‍വേയ്സിന്‍റെ വിമാനങ്ങള്‍ വീണ്ടും ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന സൂചനകള്‍ ലഭിക്കുന്നത്.