ന്യൂഡല്‍ഹി: കടബാധ്യതയില്‍ പെട്ട് താല്‍ക്കാലികമായി അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേഴ്സിനെ സ്വന്തമാക്കാന്‍ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇത്തിഹാദ് രംഗത്ത്. ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തിയതിയായ ഇന്നാണ് എത്തിഹാദും മറ്റ് ചിലരും ബിഡ് സമര്‍പ്പിച്ച കാര്യം എസ്ബിഐ ബാങ്ക് കണ്‍സോഷ്യം വെളിപ്പെടുത്തുന്നത്.
ജെറ്റ് എയര്‍വേയ്സിനായി ബിഡ് സമര്‍പ്പിച്ച് ഇത്തിഹാദ് - ജെറ്റ് എയര്‍വേയ്സ്
ഇത്തിഹാദിനൊപ്പം മൂന്‍കൂട്ടി അറിയിക്കാതെ മറ്റ് ചിലരും ബിഡ് സമര്‍പ്പിച്ചതായി ബാങ്ക് കണ്‍സോഷ്യം പറഞ്ഞു.
എത്തിഹാദ്
ഏപ്രില്‍ 8 മുതല്‍ 12 വരെയാണ് ബിഡ് സമര്‍പ്പിക്കാനായി അനുവദിച്ചിരുന്ന സമയം എന്നാല്‍ ആരും തന്നെ ബിഡ് സമര്‍പ്പിക്കാനെത്താത്തിനെ തുടര്‍ന്ന് സമയപരുധി വീണ്ടും നീട്ടുകയായിരുന്നു. എത്തിഹാദിനൊപ്പം മൂന്‍കൂട്ടി അറിയിക്കാതെ മറ്റ് ചിലരും ബിഡ് സമര്‍പ്പിച്ചതായി ബാങ്ക് കണ്‍സോഷ്യം പറഞ്ഞു.