കേരളം

kerala

ETV Bharat / business

ഡല്‍ഹി വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേയ്സ് തൊഴിലാളികളുടെ പ്രതിഷേധം - ജെറ്റ് എയല്‍വേയ്സ്

ജെറ്റ് എയര്‍വേയ്സിനെ സംരക്ഷിക്കൂ, ഞങ്ങളുടെ ഭാവി സംരക്ഷിക്കൂ, ഞങ്ങളുടെ കരച്ചില്‍ കേള്‍ക്കൂ എന്നീ ബാനറുകളും പ്രതിഷേധത്തിനിടെ ഉയര്‍ന്നു.

ജെറ്റ് എയര്‍വേയ്സ്

By

Published : Apr 14, 2019, 10:41 AM IST

ന്യൂഡല്‍ഹി: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍. ഡല്‍ഹി എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിന് മുന്നിലാണ് തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജെറ്റ് എയര്‍വേയ്സിന്‍റെ യൂണിഫോം ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ജെറ്റ് എയര്‍വേയ്സിനെ സംരക്ഷിക്കൂ, ഞങ്ങളുടെ ഭാവി സംരക്ഷിക്കൂ, ഞങ്ങളുടെ കരച്ചില്‍ കേള്‍ക്കൂ എന്നീ ബാനറുകളും പ്രതിഷേധത്തിനിടെ ഉയര്‍ന്നു. ജെറ്റ് എയര്‍വേയ്സിന്‍റെ കോഡ് ആയ 9ഡബ്ലു എന്നെഴുതിയ ബോര്‍ഡും തൊഴിലാളികളുടെ പക്കല്‍ ഉണ്ടായിരുന്നു. അതേ സമയം ശനിയാഴ്ചയും ഞായറാഴ്ചയും ജെറ്റ് എയര്‍വേയ്സിന്‍റെ 6-7 വിമാനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുക എന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല പറഞ്ഞു. നിലവില്‍ തിങ്കളാഴ്ച വരെ എയര്‍വേയ്സിന്‍റെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.

അതേ സമയം എസ്ബിഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തിങ്കളാഴ്ച എയർവേസിന്‍റെ മാനേജ്മെന്‍റുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഇടക്കാല ഫണ്ടിംഗ് ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിക്കാനായിരിക്കും ഈ കൂടിക്കാഴ്ച.

ABOUT THE AUTHOR

...view details