കേരളം

kerala

ETV Bharat / business

യാത്രക്കാരുടെ എണ്ണത്തില്‍ ജെറ്റ് എയര്‍വേയ്സിന് തിരിച്ചടി

43 ശതമാനം വിപണി വിഹിതവും സ്വന്തമാക്കിയിരിക്കുന്ന ഇന്‍റിഗോയാണ് പട്ടികയില്‍ ഒന്നാമത്. 53.22 ലക്ഷം യാത്രക്കാരാണ് ഇന്‍റിഗോക്ക് സ്വന്തമായിട്ടുള്ളത്.

ജെറ്റ് എയര്‍വേ

By

Published : Mar 4, 2019, 3:51 PM IST

യാത്രക്കാരുടെ എണ്ണത്തില്‍ജെറ്റ് എയര്‍വേയ്സിന്വന്‍ തിരിച്ചടി. ഡയറക്ടർ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് ജെറ്റ് എയര്‍വേയ്സ് പിന്തള്ളപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു കമ്പനി.

43 ശതമാനം വിപണി വിഹിതവും സ്വന്തമാക്കിയിരിക്കുന്ന ഇന്‍റിഗോയാണ് പട്ടികയില്‍ ഒന്നാമത്. 53.22 ലക്ഷം യാത്രക്കാരാണ് ഇന്‍റിഗോക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സ്പൈസ് ജെറ്റിനാകട്ടെ 16.6 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള എയര്‍ ഇന്ത്യയില്‍ 15.3 ലക്ഷം പേരും യാത്ര ചെയ്തു. ഗോ എയര്‍, എയര്‍ ഏഷ്യ, വിസ്താര, ജെറ്റ് ലൈറ്റ്, ട്രൂ ജെറ്റ് എന്നീ വിമാനകമ്പനികളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍.

അതേ സമയം ജെറ്റ് എയര്‍വേയ്സിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിയെ പിന്നോട്ടടിച്ചത് എന്നാണ് അധികൃതരുടെ നിഗമനം. നിലവില്‍ 8500 കോടിയുടെ ബാധ്യത കമ്പനിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം എത്തിഹാദ് എയര്‍ലൈന്‍സ് കൂടുതല്‍ ഓഹരികള്‍ വാങ്ങാനും വായ്പ നൽകിയിട്ടുളള ബാങ്കുകൾ അവ ഓഹരികളാക്കി മാറ്റുന്നതിനും കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ABOUT THE AUTHOR

...view details