കേരളം

kerala

ETV Bharat / business

പുതിയ് ക്രെഡിറ്റ് കാര്‍ഡുമായി ജെസിബി ഇന്‍റര്‍നാഷണല്‍ - ക്രെഡിറ്റ് കാര്‍ഡ്

ഇന്ത്യയിലെ എട്ട് ബാങ്കുകള്‍ വഴി റൂപേയ് ജെസിബി ഗ്ലോബല്‍ കാര്‍ഡുകള്‍ ലഭ്യമാകും

പുതിയ് ക്രെഡിറ്റ് കാര്‍ഡുമായി ജെസിബി ഇന്‍റര്‍നാഷണല്‍

By

Published : Aug 18, 2019, 4:08 PM IST

മുംബൈ: ജപ്പാന്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ ജെസിബി ഇന്‍റര്‍നാഷണല്‍ ഇന്ത്യയില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) സഹകരണത്തോടെയാണ് റൂപേയ് ജെസിബി ഗ്ലോബല്‍ എന്ന് പേരിട്ടിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

2015 ല്‍ ആണ് എന്‍പിസിഐയും ജെസിബി ഇന്‍റര്‍നാഷണലും തമ്മില്‍ വ്യാപാര പങ്കാളികള്‍ ആകുന്നത്. കരാര്‍ പ്രകാരം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആദ്യ വര്‍ഷങ്ങളില്‍ ആഭ്യന്ത യാത്രകള്‍ക്കും പിന്നീട് വിദേശ യാത്രകള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ലോകമെമ്പാടും കാര്‍ഡിന്‍റെ സേവനം ലഭ്യമാണെന്നാണ് ഇവര്‍ ആവകാശപ്പെടുന്നത്. ഇന്ത്യയിലെ എട്ട് ബാങ്കുകള്‍ വഴി റൂപേയ് ജെസിബി ഗ്ലോബല്‍ കാര്‍ഡുകള്‍ ലഭ്യമാകും.

ABOUT THE AUTHOR

...view details