കേരളം

kerala

ETV Bharat / business

അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് - Jaitley leaves a mark on India's economic policy-making: FICCI

ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ അടിത്തറ ജെയ്റ്റ്‌ലി ഗണ്യമായി ശക്തിപ്പെടുത്തി.

സാമ്പത്തിക നയരൂപീകരണത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച മന്ത്രിയായിരുന്നു ജെയ്റ്റ്ലി; എഫ്ഐസിസിഐ

By

Published : Aug 25, 2019, 5:23 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സാമ്പത്തിക നയരൂപീകരണത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച മന്ത്രിയായിരുന്നു അരുൺ ജെയ്റ്റ്ലി എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ).

സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന ശില്പിയെന്ന നിലയിൽ രാജ്യത്തെ വാണിജ്യ-സംരംഭക സമൂഹം എന്നും അദ്ദേഹത്തെ ഓര്‍ക്കും. ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ അടിത്തറയെ ജെയ്റ്റ്‌ലി ഗണ്യമായി ശക്തിപ്പെടുത്തിയെന്നും എഫ്ഐസിസിഐ പ്രസിഡന്‍റ് സോമനി അനുശോചിച്ചു.

വികസനത്തിന്‍റെ നേട്ടങ്ങൾ രാജ്യത്തിന്‍റെ എല്ലാ കോണുകളിലും എത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ജെയ്റ്റ്ലി വിശ്വസിച്ചിരുന്നത്. സമഗ്ര വളർച്ചയ്ക്കും വികസനത്തിനുമായുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത എൻ‌ഡി‌എ സർക്കാർ കഴിഞ്ഞ കാലയളവിൽ സ്വീകരിച്ച നിരവധി നടപടികളിലൂടെ പ്രതിഫലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details