കേരളം

kerala

ETV Bharat / business

ഇറാന് മുകളിലൂടെയുള്ള വിമാന സര്‍വ്വീസുകള്‍ വഴിതിരിച്ച് വിടും; ഡിജിസിഎ - ഫ്ലൈറ്റ്

ഇറാന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ട സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ തീരുമാനം.

ഇറാനുമുകളിലൂടെയുള്ള വിമാന സര്‍വ്വീസുകള്‍ വഴിതിരിച്ച് വിടും; ഡിജിസിഎ

By

Published : Jun 23, 2019, 12:33 PM IST

ന്യൂഡല്‍ഹി: ഇറാന് മുകളിലൂടെ പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളെ വഴി തിരിച്ച് വിടുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി. ഇറാന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ട സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ തീരുമാനം.

ഇതേ കാരണത്താല്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ മുംബൈയിലേക്കുള്ള സര്‍വ്വീസുകള്‍ കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാന് മുകളിലൂടെ പറക്കരുതെന്ന് എല്ലാ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ക്കും അമേരിക്കന്‍ ഫെഡറേഷന്‍ ഏവിവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details