ന്യൂഡൽഹി: ഇ- വാഹനങ്ങൾക്കായുള്ള ചാർജിങ് സ്റ്റേഷനുകൾ വർധിപ്പിക്കാൻ ഏഴു കോടി രൂപ സമാഹിരിച്ച് കസം. ഐഒടി അധിഷ്ടിത ചാർജിങ് സ്റ്റേഷൻ ദാതാക്കളായ കസം ഏയ്ഞ്ചൽ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ ഇൻഫ്ലക്ഷൻ പോയിന്‍റ് വെൻചേഴ്‌സിലൂടെയാണ് പണം സമാഹരിച്ചത്. സേവന വികസനം, വിപണനം, മാർക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങൾക്കാകും പണം ഉപയോഗിക്കുക.
ഇ-വാഹനഹങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ; 7 കോടി സമാഹരിച്ച് കസം - ചാർജിംഗ് സ്റ്റേഷനുകൾ
സേവന വികസനം, വിപണനം, മാർക്കറ്റിങ് തുടങ്ങിയ കാര്യങ്ങൾക്കാകും പണം ഉപയോഗിക്കുക. 2022 ഓടെ 10,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇതിനകം കമ്പനി കർണാടക, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ 30 ഓളം ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതോടെ ഈ മേഖലയുടെ മൊത്തത്തിലുള്ള വിജയത്തിൽ അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. എന്നാൽ ഇ-വാഹനങ്ങൾക്ക് ആവശ്യമായ ചാർജിംഗ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിൽ രാജ്യത്ത് നിലവിൽ വലിയ പരിഗണന ലഭിക്കുന്നില്ല.
പൊതു ഇടങ്ങളിലും വീടുകളിലും ഉപയോഗിക്കാവുന്ന എല്ലാത്തരം ചാർജിങ് ഉപകരണങ്ങളും കമ്പനി നൽകുന്നുണ്ടെന്ന് കസാമിന്‍റെ കോ-ഫൗണ്ടർ അക്ഷയ് ശേഖർ പറഞ്ഞു. 2022 ഓടെ 10,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2019-20 ൽ എല്ലാ വിഭാഗത്തിൽ നിന്നുമായി ഇന്ത്യയിൽ 3.8 ലക്ഷം യൂണിറ്റ് ഇ-വാഹനങ്ങളുടെ വില്പനയാണ് നടന്നത്.