ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ - interimn budget
കേന്ദ്ര ബജറ്റിലെ വിപ്ലവകരമായ പരീക്ഷണമാണ് അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി. 15000 രൂപ വരെ മാസ വരുമാനമുള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് മെഗാ പെന്‍ഷന്‍ പദ്ധതി. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പദ്ധതിയാണിത്.
60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വീതം ഈ പദ്ധതി മുഖേന പെന്‍ഷനായി ലഭിക്കും. ഇതിലേക്കായി തൊഴിലാളി പ്രതിമാസം 100 രൂപ വീതം അടക്കണം.
പ്രധാന്‍മന്ത്രി ശ്രാം യോഗി മന്‍ഥന്‍ എന്ന ഇത്തരമൊരു നൂതന പദ്ധതി മുഖേന അടുത്ത 5 വര്‍ഷത്തിനകം രാജ്യത്തെ അസംഘടിത മേഖലയിലുള്ള 10 കോടി തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.
ഇതിലേക്കായി 500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അസംഘടിത മേഖലക്കുള്ള ലോകത്തെ തന്നെ ഏറ്റവും വലിയൊരു പെന്‍ഷന്‍ പദ്ധതിയായിരിക്കും ഇതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.