കേരളം

kerala

ETV Bharat / business

കര്‍ഷകര്‍ക്കായുള്ള ഇടക്കാല ബജറ്റ് - കര്‍ഷകന്‍

കൃഷിയെ അടിസ്ഥാനമാക്കി സ്ഥിതി ചെയ്യുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ. ഇന്ത്യയില്‍ 15 കോടിയിലധികം വരുന്ന കുടുബങ്ങള്‍ കൃഷിയെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്.

farmers

By

Published : Feb 5, 2019, 11:09 PM IST

പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്ന പദ്ധതിയായിരുന്നു ഇടക്കാല ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഫലം ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ബജറ്റാണെങ്കിലും രാജ്യത്തെ 30 ശതമാനത്തോളം കര്‍ഷകരും ഈ പദ്ധതിക്ക് അര്‍ഹരല്ല. രണ്ടാമതായി ഇന്ന് പല ഗ്രാമങ്ങളിലും ഭൂമി രേഖകൾ ഡിജിറ്റൽ വത്കരിക്കപ്പെട്ടിട്ടില്ലെന്നത് ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് തിരിച്ചടിയായിരിക്കും.

1.കൃഷിയുടെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍

നിലവില്‍ മത്സ്യബന്ധന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ 8,129 കിലോമീറ്ററും കടലുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് 3,827ഓളം മത്സ്യബന്ധന ഗ്രാമങ്ങളും 1,914 പരമ്പരാഗത മത്സ്യ ലാൻഡിംഗ് സെന്ററുകളും ഇന്ത്യയില്‍ ഉണ്ട്. ഇവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബജറ്റില്‍ വാഗ്ദാനം ചെയ്ത കിസാന്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള വായ്പകള്‍. ഈ പദ്ധതി പ്രകാരം രണ്ട് ശതമാനം പലിശ നിരക്ക് കുറച്ചാണ് ഇവര്‍ക്ക് തുക ലഭ്യമാകുന്നത്

2. മത്സ്യബന്ധനത്തിനായി പ്രത്യേകം വകുപ്പ്

കാർഷിക ജിഡിപിയുടെ ഗണ്യമായ വിഹിതം എന്ന നിലയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നു. കൂടാതെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്കും മികച്ച രീതിയില്‍ ഉയരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.ദുരിതമനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങ്

ഈ ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ദുരന്തബാധിതരായ കർഷകർക്ക് 2% പലിശ ഇളവ് നല്‍കിയതാണ്. വിള വായ്പയുടെ മുഴുവൻ കാലാവധിയും കൂടാതെ വായ്പ തിരിച്ചടയ്ക്കാൻ 3 ശതമാനം അധിക ഇളവും നല്‍കും. ഈ നടപടികൾ കർഷകർക്കുള്ള ഹ്രസ്വകാല ക്രെഡിറ്റ് വായ്പ സബ്സിഡിയായി നൽകും.

4.രാഷ്ട്രീയ കാമധേനു ആയോഗ്

2019-20 ലെ ഇടക്കാല ബജറ്റിൽ മറ്റൊരു പ്രധാന പ്രഖ്യാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി. പശുക്കള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് അടിസ്ഥാന വരുമാനമെങ്കിലും ഉറപ്പുവരുത്തുക എന്നതും ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.


ABOUT THE AUTHOR

...view details