ഇടക്കാലങ്ങളില്‍ പലിശ നിരക്ക് കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിന് പകരം സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പലിശ നിക്കില്‍ മാറ്റം വരുത്തുന്ന സംവിധാനത്തിലേക്ക് ആര്‍ബിഐ മാറണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വിപണി ആവശ്യപ്പെടുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം കൊണ്ടുവരാനാകണമെന്നാണ് ഗവര്‍ണറുടെ നിലപാട്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന് ശക്തികാന്ത ദാസ് - റിസര്‍വ് ബാങ്ക്
ഫെബ്രുവരിയിലും ഏപ്രില്‍ ആദ്യവുമായി മൊത്തം 0.50 ശതമാനത്തിന്‍റെ കുറവ് റിപ്പോ നിരക്കില്‍ വരുത്തിയിരുന്നു
ശക്തികാന്ത ദാസ്
കേന്ദ്ര ബാങ്കിന് ആവശ്യമെന്ന് കണ്ടാല്‍ 0.10 ശതമാനം വരെ നിരക്ക് കുറക്കാനാകണം. ഇതുവഴി കേന്ദ്ര ബാങ്കിന് ഭാവിയിലേക്കുളള നയപ്രഖ്യാപനം നടത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം രണ്ട് തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയത്. ഫെബ്രുവരിയിലും ഏപ്രില്‍ ആദ്യവുമായി മൊത്തം 0.50 ശതമാനത്തിന്‍റെ കുറവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശാ നിരക്കാണ് റിപ്പോ നിരക്ക്.