ന്യൂഡൽഹി: ഇന്ത്യയിലെ വ്യാവസായിക ഉൽപാദനം മാർച്ചിൽ 16.7 ശതമാനമായി കുറഞ്ഞു. ഖനനം, നിർമാണം, വൈദ്യുതി എന്നീ മേഖലകളെ ലോക്ക് ഡൗൺ സാരമായി ബാധിച്ചതാണ് പ്രധാന കാരണം. വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) 2019 മാർച്ചിൽ 2.7 ശതമാനം നേട്ടമാണ് കൈവരിച്ചത്.
രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 16.7 ശതമാനം ഇടിവ് - നിർമാണ മേഖല
ഖനനം, നിർമാണം, വൈദ്യുതി എന്നീ മേഖലകളെ ലോക്ക് ഡൗൺ സാരമായി ബാധിച്ചു. നിർമാണ മേഖല 20.6 ശതമാനം ഇടിഞ്ഞു
![രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 16.7 ശതമാനം ഇടിവ് business news IIP Industrial production വ്യാവസായിക ഉൽപാദനം ഐഐപി നിർമാണ മേഖല സാമ്പത്തിക വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7171901-755-7171901-1589293765840.jpg)
രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 16.7 ശതമാനം കുറവ്
ദേശീയ സ്ഥിതി വിവരക്കണക്കനുസരിച്ച് നിർമാണ മേഖല 20.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിർമാണ മേഖലയിലെ നേട്ടം 3.1 ശതമാനമായിരുന്നു. വൈദ്യുതി മേഖലയിൽ 2019 മാർച്ചിലെ ഉൽപാദനത്തിൽ 2.2 ശതമാനം വർധനവുണ്ടായപ്പോൾ ഈ വർഷം 2.2 ശതമാനം കുറഞ്ഞു. ഖനന മേഖലയിൽ 0.8 ശതമാനമായി കുറഞ്ഞു. വ്യാവസായിക ഉൽപാദന സൂചിക കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.8 ശതമാനം വർധനവ് കാണിച്ചപ്പോൾ ഇത്തവണ 0.7 ശതമാനമായി കുറഞ്ഞു.