യാത്രക്കാര്‍ക്ക് തത്സമയ ക്രിക്കറ്റ് കമന്‍ററിയുമായി ഇന്‍റിഗോ - യാത്ര
വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക.
ന്യൂഡല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് 31,000 അടി മുകളില്‍ വരെ യാത്രക്കാര്‍ക്ക് ലോകകപ്പ് ക്രിക്കറ്റിന്‍റെ തത്സമയ കമന്‍ററി ലഭ്യമാക്കി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റിഗോ എയര്‍ലൈന്‍സ്. വിമാനത്തിന്‍റെ പൈലറ്റ് തന്നെയായിരിക്കും യാത്രക്കാര്‍ക്കായി കമന്‍ററി നല്‍കുക. ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ കമ്മ്യൂണിക്കേഷന്‍ തലവന്‍ ചാവി ലേഖയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യാത്രക്കിടയില്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും ഇനിമുതല്‍ യാത്രക്കാര്‍ക്ക് ലോകകപ്പ് വിവരങ്ങള്‍ തത്സമയം ആസ്വദിച്ച് യാത്രചെയ്യാമെന്നും ചാവി ലേഖ പറഞ്ഞു. കമ്പനിയുടെ പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ത്തു.