കേരളം

kerala

ETV Bharat / business

ഇന്‍റിഗോ സിഇഒ രോഹിത് ഫിലിപ് രാജി വച്ചു - IndiGo CFO Rohit Philip resigns

സെപ്‌തംബര്‍ 16 മുതല്‍ ആദിത്യ പാണ്ഡ്യ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കും.

ഇന്‍റിഗോ സിഇഒ രോഹിത് ഫിലിപ്പ് രാജി വെച്ചു

By

Published : Aug 31, 2019, 8:35 AM IST

ന്യൂഡല്‍ഹി: പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റിഗോയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രോഹിത് ഫിലിപ് രാജിവച്ചു. പകരം സെപ്‌തംബര്‍ 16 മുതല്‍ ആദിത്യ പാണ്ഡ്യയെ ഈ തസ്തികയിലേക്ക് നിയമിക്കും. വെള്ളിയാഴ്ചയാണ് ഫിലിപ് രാജി സന്നദ്ധത അറിയിച്ചത്. അതേ സമയം പാണ്ഡ്യ അധികാരമേല്‍ക്കുന്നത് വരെ ഫിലിപ് അധികാരത്തില്‍ തുടരുമെന്നും കമ്പനി അറിയിച്ചു.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഇന്‍റര്‍ഗ്ലോബിന്‍റെ ഭാഗമാണ് ഇന്‍റിഗോ. കമ്പനിയുടെ പ്രമോട്ടര്‍മാരായ രാഹുൽ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പിന്‍റെ രാജി എന്നതും ശ്രദ്ധേയമാണ്. കമ്പനിയിൽ ഭരണപരമായ വീഴ്‌ചകള്‍ ആരോപിച്ച് രാകേഷ് മാർക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിക്കുകയായിരുന്നു. ഇതോടെ തര്‍ക്കം പരസ്യമായി. റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകളെ (ആര്‍പിടി) സംബന്ധിച്ചായിരുന്നു രാകേഷിന്‍റെ പ്രധാന ആരോപണം.

For All Latest Updates

ABOUT THE AUTHOR

...view details