കേരളം

kerala

ETV Bharat / business

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വെല്ലുവിളി നേരിടുന്നുവെന്ന് സമ്മതിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ - അനന്ത നാഗേശ്വരൻ,  ഗുൽസാർ നടരാജൻ

''സാമ്പത്തിക ഉദയം: കാരണങ്ങൾ, പരിണിതഫലങ്ങൾ, പരിഹാരം' എന്ന പുസ്തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം

ഇന്ത്യ സാമ്പത്തികമായി വെല്ലുവിളി നേരിടുന്നുവെന്ന് അംഗീകരിച്ച് നിർമല സീതാരാമൻ

By

Published : Nov 11, 2019, 5:30 PM IST

Updated : Nov 11, 2019, 6:14 PM IST

ന്യൂഡൽഹി: ഇന്ത്യ സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുവെന്ന് അംഗീകരിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക വിദഗ്ധരായ വി.അനന്ത നാഗേശ്വരൻ, ഗുൽസാർ നടരാജൻ എന്നിവർ ചേർന്ന് രചിച്ച ''സാമ്പത്തിക ഉദയം: കാരണങ്ങൾ, പരിണിതഫലങ്ങൾ, പരിഹാരം' എന്ന പുസ്തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
ആഗോള സാമ്പത്തിക വളർച്ചയെയും ഇന്ത്യ നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും വിവരണങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്‌തകം തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ടെന്ന് നിർമലാ സീതാരാമൻ പ്രകാശനചടങ്ങിൽ പറഞ്ഞു.
ജൂണിൽ ഉപഭോക്‌തൃ ഡിമാൻഡും സ്വകാര്യ നിക്ഷേപവും കുറഞ്ഞതോടെ ആഗോള സാമ്പത്തിക വളർച്ച ആറു വർഷത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ അഞ്ച് ശതമാനമായി ഇടിഞ്ഞു. കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളിലേക്ക് മൂലധനം നൽകുക, സ്ഥാവരസ്വത്ത് മേഖലയെ ഉയർത്താൻ 25,000 കോടി രൂപ ഫണ്ട് രൂപീകരിക്കുക എന്നിവയുൾപ്പെടെ സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അടുത്തകാലത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Last Updated : Nov 11, 2019, 6:14 PM IST

ABOUT THE AUTHOR

...view details