കേരളം

kerala

ETV Bharat / business

ഏറ്റവും കൂടുതല്‍ കഠിനാധ്വാനികള്‍ ഇന്ത്യയിലെന്ന് പഠനം - ഇന്ത്യ

നൈപുണ്യവികസനങ്ങള്‍ക്കോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ നേടാനായി ഇന്ത്യന്‍ ജനത ശ്രമിക്കാറുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രോണോ ഇന്‍കോര്‍പ്പറേറ്റഡിന്‍റെ മാനേജര്‍ ജെയിംസ് തോമസ് പറഞ്ഞു.

ജോലി

By

Published : Mar 20, 2019, 4:52 AM IST

ലോകത്ത് ഏറ്റവും കൂടുതല്‍ കഠിനാധ്വാനികളായ ജനങ്ങള്‍ ഇന്ത്യയിലേതാണെന്ന് പഠനം. ജനസംഖ്യയിലെ 66 ശതമാനം ജനങ്ങളും മികച്ച തൊഴിലാളികളാണ് ഇവരില്‍ എല്ലാവരും തന്നെ ആഴ്ചയില്‍ കുറഞ്ഞത് നാല് ദിവസമെങ്കിലും ജോലി ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

കൂടാതെ ഇന്ത്യൻ ജനത ഒഴിവുസമയങ്ങളില്‍ പുതിയ കഴിവുകള്‍ കെണ്ടെത്താനും ശ്രമിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ക്രൂനോസ് ഇന്‍കോര്‍പ്പറേറ്റഡ് സംഘടിപ്പിച്ച സര്‍വ്വെയിലാണ് ഇവ വ്യക്തമാക്കുന്നത്.പ്രത്യക നൈപുണ്യവികസനങ്ങള്‍ക്കോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ നേടാനായി ഇന്ത്യന്‍ ജനത ശ്രമിക്കാറുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രോണോ ഇന്‍കോര്‍പ്പറേറ്റഡിന്‍റെ മാനേജര്‍ ജെയിംസ് തോമസ് പറഞ്ഞു.

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും, യാത്രകള്‍ക്കുമാണ് ഇന്ത്യക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതെസമയം ഫ്രാന്‍സ്, ഇറ്റലി, ജെര്‍മ്മനി, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ ഉറക്കത്തിനായാണ് കൂടുതല്‍ സമയവും മാറ്റിവെക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. എട്ട് രാജ്യങ്ങളില്‍ നിന്നായി മുവ്വായിരം പൗരന്‍മാരെ കേന്ദ്രീകരിച്ചുള്ള പഠനം നടത്തിട്ടിള്ളത്. മെക്സികോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details