ബംഗ്ലൂരു: ഐപിഎൽ സീസണിൽ വൻ ലാഭമുണ്ടാക്കി ഓൺലൈൻ ഭക്ഷണ വിതരണ സൈറ്റുകള്‍. വിതരണത്തിൽ പാലിക്കുന്ന കൃത്യതയും വിലയിലെ ഡിസ്കൗണ്ടുമാണ് സൈറ്റുകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കാൻ കാരണം. സ്വിഗ്ഗി, ഊബർ ഈറ്റ്സ്, ഫുഡ് പാണ്ട എന്നിവയാണ് ഭക്ഷണ വിതരണ രംഗത്തെ പ്രമുഖര്‍. വൈകുന്നേരം മുതൽ അർദ്ധരാത്രി വരെയുള്ള സമയത്താണ് ഓൺലൈൻ ഭക്ഷ്യ വിതരണ സൈറ്റുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
ഐപിഎൽ സീസണിൽ കാശ് വാരി ഓൺലൈൻ ഭക്ഷണ വിപണി
18 ശതമാനം വർധനവാണ് ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് ഉണ്ടായിരിക്കുന്നത്.
ഐപിഎൽ സീസണിൽ കാശു വാരി ഓൺലൈൻ ഭക്ഷ്യ വിതരണ സർവീസുകൾ
കഴിഞ്ഞ ഐപിഎൽ സീസൺ അപേക്ഷിച്ച് 18 ശതമാനം വർധനവാണ് ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് ഉണ്ടായിരിക്കുന്നത് എന്ന് സർവേകളും വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളെ താരതമ്യം ചെയുമ്പോൾ ബാംഗ്ലൂരാണ് മുൻപന്തിയിൽ. ഓൺലൈൻ സർവീസുകളിലൂടെ സീസണിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നുവെന്ന് ഹോട്ടലുടമകളും പറയുന്നു. നാല്‍പ്പത് മുതൽ അമ്പത് ശതമാനം വരെ വർധനവാണ് ഓൺലൈൻ ഭക്ഷ്യ വിതരണ ബിസിനസിൽ ഉണ്ടായിരിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് സമയത്തും വന്‍ വര്‍ധനവാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
Last Updated : May 4, 2019, 2:50 AM IST