കേരളം

kerala

ETV Bharat / business

ചിറ്റ് ഫണ്ട് കുംഭകോണവും; മോദി-മമത തര്‍ക്കവും

കുറച്ചുനാളുകളായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് ശാരദ, റോസ്വാല്ലി, പോന്‍സി ചിട്ടിഫണ്ട് കുംഭകോണം. റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ കേസുകളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് 20000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. എന്നാല്‍ ഈ നഷ്ടം 40000 കോടിയോളമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

modi mamtha

By

Published : Feb 4, 2019, 11:56 PM IST

കേസില്‍ ബംഗാളിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കളും പ്രതികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതികളായ സുദീപ്ത സെന്‍, ഗൗതം കുണ്ടു എന്നിവര്‍ക്ക് ബംഗാളിലെ പല പ്രമുഖ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പോൺസി സ്കീമും അതിന്‍റെ പ്രവർത്തന രീതിയും

നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന പിരമീഡ് സ്കീമിന് സമാനമായ ഒരു സ്കീമാണ് പോണ്‍സി സ്കീം. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിലയില്‍ പലിശകള്‍ നല്‍കിയാണ് ഇത്തരം സ്കീമുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. കമ്പനിയുടെ ലാഭത്തിന്‍റെ നല്ലൊരു ശതമാനവും നിക്ഷേപര്‍ക്ക് മാസം നല്‍കാമെന്ന് കമ്പനികള്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ പുതിയ നിക്ഷേപകര്‍ വരാത്ത സാഹചര്യത്തില്‍ കമ്പനിക്ക് പഴയ നിക്ഷേപകര്‍ക്ക് തവണകള്‍ നല്‍കാന്‍ സാധിക്കാതെ ആകുകയും ക്രമേണ ഇതൊരു കുംഭകോണമായി മാറുകയും ചെയ്യുന്നു.

മോദിയും മമതയും നേര്‍ക്കുനേര്‍

റോസ്വാലി, ശാരദ, പൊന്‍സി എന്നീ കുംഭകോണത്തില്‍ ഇടപെട്ടിട്ടുള്ള നിക്ഷേപകരില്‍ നിരവധിപേര്‍ ബംഗാളിന് പുറത്ത് നിന്നുള്ളവരാണ്. ഇതാണ് ബംഗാളിലെ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തിന് കാരണമായത്. സംഭവത്തില്‍ മോദി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നാണ് മമത പ്രതികരിച്ചത്. അതേ സമയം സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത സര്‍ക്കാരിന് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കേസില്‍ ചുമതലയുണ്ടായിരുന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്യാന്‍ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഭരണഘടന സംരക്ഷണം മുദ്രാവാക്യം മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ ധര്‍ണ്ണ നടത്തുകയാണ് മമത.

ഹീര ഗോള്‍ഡ് കുംഭകോണം

പോന്‍സി സ്കീമിനോട് ഏറെ സാമ്യമുള്ള കുഭകോണമായിരുന്നു ഹീര ഗോള്‍ഡ് കുംഭകോണം. മാസം 36 ശതമാനം ലാഭം വാഗ്ദാനം നല്‍കിയാണ് ഹീര ഗ്രൂപ്പ് നിക്ഷേപകരെ ആകര്‍ഷിച്ചത്. എന്നാല്‍ പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ സാധിക്കായതോടെ കമ്പനി പൊളിയുകയായിരുന്നു തുടര്‍ന്ന് 2018 ഒക്ടോബറില്‍ ഹീര ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഓയും ആയ നൗഹീര ഷെയ്ക്കിനെ ഹൈദരബാദില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു


ABOUT THE AUTHOR

...view details