കേരളം

kerala

ETV Bharat / business

ഇരുചക്രവാഹന കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ കമ്പനികള്‍

ബജാജാണ് കയറ്റുമതി മേഖലയില്‍ ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയ കമ്പനി. 24.87 ശതമാനമാണ് കമ്പനിയുടെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച. ടിവിഎസ്, ഹോണ്ട എന്നീ കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

bikes

By

Published : Feb 11, 2019, 5:38 PM IST

ഇന്ത്യയില്‍ നിന്നുള്ള ഇരുചക്ര വാഹന കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് മാസത്തെ കാലയളവില്‍ മാത്രം 19.49 ശതമാനമാണ് കയറ്റുമതിയിലുണ്ടായിരിക്കുന്ന വളര്‍ച്ച. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്റ്ററേഴ്സ് ആണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 23.09 ലക്ഷം വാഹനങ്ങള്‍ ആയിരുന്നു വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അത് 27.60 ലക്ഷമായി ഉയര്‍ന്നു. ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇന്ത്യന്‍ നിര്‍മ്മിത ഇരുചക്രവാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതല്‍. ബജാജാണ് കയറ്റുമതി മേഖലയില്‍ ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയ കമ്പനി. 24.87 ശതമാനമാണ് കമ്പനിയുടെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച. ടിവിഎസ്, ഹോണ്ട എന്നീ കമ്പനികളാണ് രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍.

എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില്‍പനയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല. 8 ശതമാനം വളര്‍ച്ചമാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര വില്‍പനയില്‍ നേടാന്‍ സാധിച്ചത്.

ABOUT THE AUTHOR

...view details