ന്യൂഡൽഹി:ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ആരംഭിച്ചു. പ്രതിദിന ഇടപാട് പരിധി 20,000 രൂപയാണ്. മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈലിൽ ഒരു അഭ്യർഥന അയക്കുന്നതിലൂടെ 15,000ലധികം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഈ സേവനം ഉപഭോക്താക്കളെ സഹായിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കാനുള്ള ലളിതവും സൗകര്യപ്രദവുമായ മാർഗമാണിതെന്ന് ബാങ്ക് പ്രസ്‌താവനയിൽ അറിയിച്ചു. ഡെബിറ്റ് കാർഡ് കൊണ്ട് നടക്കാൻ ഉപയോക്താക്കൾക്ക് ആഗ്രഹമില്ലാത്തപ്പോൾ ഈ സേവനം പണം പിൻവലിക്കാനായി ഉപയോഗിക്കാം.
എടിഎമ്മിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി ഐസിഐസിഐ ബാങ്ക് - ഐസിഐസിഐ ബാങ്ക്
പ്രതിദിന ഇടപാട് പരിധി 20,000 രൂപയാണ്.
![എടിഎമ്മിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി ഐസിഐസിഐ ബാങ്ക് ICICI Bank introduces cardless cash withdrawal facility through ATMs](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5787321-821-5787321-1579602687473.jpg)
എടിഎമ്മിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി ഐസിഐസിഐ ബാങ്ക്
പ്രതിദിന ഇടപാട് പരിധിയും, ഓരോ ഇടപാട് പരിധിയും 20,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കിന്‍റെ ഏകീകൃത ആസ്‌തി 2019 സെപ്റ്റംബർ 30ന് 12,88,190 കോടി രൂപയായിരുന്നു. നിലവിൽ 15 രാജ്യങ്ങളിൽ ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.