ന്യൂഡൽഹി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ കോംപാക്‌ട് സെഡാൻ മോഡൽ ഓറ വിപണിയിലെത്തി. 5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ് വിപണി വില(ന്യൂഡൽഹി). ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡകൾ പാലിക്കുന്ന 1.2 ലിറ്റർ ഡീസൽ, ഒരു ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ പവർട്രെയിനുകൾ എന്നീ എൻജിനുകളിൽ ഓറ വിപണിയിലെത്തും.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓറ വിപണിയിൽ - ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ
5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ് വിപണി വില(ന്യൂഡൽഹി)
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓറ വിപണിയിൽ
ഓറയുടെ 1.2 പെട്രോൾ എൻജിന് 5.79 ലക്ഷം മുതൽ 8.04 ലക്ഷം വരെ വിലയുണ്ട്. 1.2 ലിറ്റർ ഡീസൽ ട്രിമ്മുകൾക്ക് 7.73 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ് വില. ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിന് 8.54 ലക്ഷം രൂപയാണ് വില. പെട്രോൾ എഎംടി ട്രിമ്മുകൾക്ക് 7.05 ലക്ഷം രൂപയും 8.04 ലക്ഷം രൂപയുമാണ് വില. സമാന സാങ്കേതികവിദ്യയുള്ള ഡീസൽ എൻജിനുകൾക്ക് 8.23 ലക്ഷം രൂപയും 9.22 ലക്ഷം രൂപയുമാണ് വില. പെട്രോൾ 1.2 ലിറ്റർ (സിഎൻജി) പതിപ്പിന് 7.28 ലക്ഷം രൂപയാണ് വില.