കേരളം

kerala

ETV Bharat / business

ഫോര്‍ഡബള്‍ സ്ക്രീനുമായി ഹുവായ് രംഗത്ത് - ഹുവായ്

മൂന്ന് വര്‍ഷത്തോളം നടത്തിയ പരിശ്രമത്തിന്‍റെ ഫലമായാണ് ഫോര്‍ഡബള്‍ സ്ക്രീന്‍ നിര്‍മ്മിക്കാന്‍ സാധിച്ചതെന്ന് ഹുവായ് കസ്റ്റമര്‍ ബിസിനസ്സ് ഗ്രൂപ്പ് മേധാവി റിച്ചാര്‍ഡ് യു പറഞ്ഞു. 2,600 യുഎസ് ഡോളറാണ് ഫോണിന്‍റെ വില. 2019 പകുതിയോടെ ഫോണ്‍ വിപണിയിലെത്തിക്കാനാണ് ഹുവായ് ശ്രമിക്കുന്നത്.

ഹുവായ്

By

Published : Feb 25, 2019, 6:13 PM IST

സാംസങിന് പിന്നാലെ ഫോര്‍ഡബള്‍ സ്ക്രീനുമായി(മടക്കാന്‍ സാധിക്കുന്നത്) ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് രംഗത്ത്. 5 ജി സാങ്കേതിക വിദ്യയോട് കൂടിയാണ് ഹുവായ് തങ്ങളുടെ പുതിയ മോഡലായ മെയ്റ്റ് എക്സ് പുറത്ത് വിട്ടിരിക്കുന്നത്.

ബാര്‍സലോണയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഫോണ്‍ പുറത്ത് വിട്ടത്. മൂന്ന് വര്‍ഷത്തോളം നടത്തിയ പരിശ്രമത്തിന്‍റെ ഫലമായാണ് ഫോര്‍ഡബള്‍ സ്ക്രീന്‍ നിര്‍മ്മിക്കാന്‍ സാധിച്ചതെന്ന് ഹുവായ് കസ്റ്റമര്‍ ബിസിനസ്സ് ഗ്രൂപ്പ് മേധാവി റിച്ചാര്‍ഡ് യു പറഞ്ഞു. 2,600 യുഎസ് ഡോളറാണ് ഫോണിന്‍റെ വില. 2019 പകുതിയോടെ ഫോണ്‍ വിപണിയിലെത്തിക്കാനാണ് ഹുവായ് ശ്രമിക്കുന്നത്. സാംസങ്ങിന്‍റെ എസ് 10 പ്ലസ് തന്നെയായിരിക്കും മെയ്റ്റ് എക്സിന്‍റെ പ്രധാന എതിരാളി. എസ് 10 പ്ലസുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്പ്ലേ വലുപ്പം കൂടുതല്‍ മെയ്റ്റ് എക്സിനാണ്. 6.6 ഇഞ്ചാണ് ഇതിന്‍റെ ഡിസ്പ്ലേ.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഫോണ്‍ വിറ്റഴിച്ച പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഹുവായ്. 206 മില്യണ്‍ ഫോണുകളാണ് കഴിഞ്ഞ വര്‍ഷം ഹുവായ് വിറ്റഴിച്ചത്. ആപ്പിളാണ് പട്ടികയില്‍ ഒന്നാമത്.

ABOUT THE AUTHOR

...view details