ന്യൂയോര്‍ക്ക്:ചൈനക്കെതിരെ ഹോങ്കോങ്ങില്‍ നടക്കുന്ന സംഘര്‍ഷം ലോക രാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയാകുമെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്. ഒരു പക്ഷെ ഏഷ്യന്‍ ഭൂഖണ്ഡത്തെ മുഴുവന്‍ ഈ സംഘര്‍ഷം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.
ഹോങ്കോങ് സംഘര്‍ഷം ഭീഷണിയെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ - china
ഏഷ്യന്‍ ഭൂഖണ്ഡത്തെ മുഴുവന്‍ ഈ സംഘര്‍ഷം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്
ഹോങ്കോങ് സംഘര്‍ഷം ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ദന്
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കാര്‍മെന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ഹോങ്കോങ്ങില്‍ ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ ചൈന-യുഎസ് വ്യാപാര യുദ്ധങ്ങളും ചൈനക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ ഈ സംഘര്‍ഷത്തെ കരുതലോടെ കാണണമെന്നും കാര്‍മെന്‍ കൂട്ടിച്ചേര്‍ത്തു.