കേരളം

kerala

ETV Bharat / business

കാറുകളുടെ വില വർധിപ്പിക്കാൻ ഹോണ്ട, ടാറ്റക്കും വില കൂടും - ഹോണ്ട

ഈ വർഷം മൂന്നാം തവണയാണ് ഹോണ്ട കാറുകളുടെ വില വർധിപ്പിക്കുന്നത്. ടാറ്റ മോട്ടോർസ് കഴിഞ്ഞ മെയ് മാസവും കാറുകളുടെ വില വർധിപ്പിച്ചിരുന്നു.

honda  honda car price hike  tata price hike  increase car prices  ഹോണ്ട  ടാറ്റ
കാറുകളുടെ വില വർധിപ്പിക്കാൻ ഹോണ്ട, ടാറ്റക്കും വില കൂടും

By

Published : Jul 6, 2021, 4:11 PM IST

മാരുതി സുസുക്കിക്ക് പിന്നാലെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് അറിയിച്ച് ഹോണ്ട. ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട അടുത്ത മാസം ഓഗസ്റ്റ് മുതലാണ് ഇന്ത്യയിലെ മോഡലുകൾക്ക് വില കൂട്ടുക. എന്നാൽ ഏതൊക്കെ മോഡലുകൾക്ക് എത്ര വീതം വില വർധന ഉണ്ടാകുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.

Also Read:സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം

ഈ വർഷം ഇത് മൂന്നാം തവണയാണ് ഹോണ്ട കാറുകളുടെ വില വർധിപ്പിക്കുന്നത്. ജനുവരിയിലും ഏപ്രിലിലും ആയിരുന്നു വിലവർധനവ് ഉണ്ടായത്. രണ്ട് വട്ടവും അമേസ്, സിറ്റി (5th gen), സിറ്റി (4th gen), WR-V, ഹോണ്ട ജാസ് എന്നീ അഞ്ച് മോഡലുകൾക്കാണ് കമ്പനി വില വർധിപ്പിച്ചത്. ഹോണ്ടയെക്കൂടാതെ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റയും വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷം രണ്ടാം തവണയാണ് ടാറ്റ മോട്ടോർസ് കാറുകളുടെ വില വർധിപ്പിക്കുന്നത്. എന്നാൽ വിലവർധന എന്ന് മുതലാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. കഴിഞ്ഞ മെയ്‌ മാസം ചില മോഡലുകൾക്ക് ടാറ്റ 36,400 രൂപ വരെ വർധിപ്പിച്ചിരുന്നു. വില വർധവിന് കാരണമായി മാരുതി സുസുക്കി ചൂണ്ടിക്കാട്ടിയ അസംസ്കൃത വസ്തുക്കളുടെ വിലയും നിർമാണ ചെലവുമാണ് ഇരു കമ്പനികളും ഉയർത്തിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details