കേരളം

kerala

ETV Bharat / business

ഇ- സിഗററ്റ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം - ഇ- സിഗററ്റ് നിരോധനം

ഇ-സിഗരറ്റ് നിരോധിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് രണ്ട് മാസത്തിന് ശേഷം ഇ-സിഗരറ്റ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു

ഇ- സിഗററ്റ് നിരോധനം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

By

Published : Nov 20, 2019, 6:03 PM IST

ന്യൂഡൽഹി: ഇ- സിഗററ്റ് നിരോധനം എത്രയും വേഗം നടപ്പിലാക്കാണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു.
സബ് ഇൻസ്പെക്ടർ പദവിക്ക് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കും നിരോധിത വസ്തുക്കൾ വാറന്‍റില്ലാതെ തിരയാനും പിടിച്ചെടുക്കാനും അധികാരപ്പെടുത്തുന്നതാണെന്ന് ഓർഡിനൻസ് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇ-സിഗരറ്റിന്‍റെ ഉപയോഗം പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നതിനാൽ, ഓർഡിനൻസിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കത്തിൽ പറയുന്നു.

പൊതുജനാരോഗ്യ താൽപര്യപ്രകാരം 2019 സെപ്റ്റംബർ 18 ന് ഇലക്ട്രോണിക് സിഗരറ്റിന്‍റെ ഉത്പാദനം, വിൽപ്പന, വാങ്ങൽ തുടങ്ങിയവ നിരോധിക്കുന്നതിനായി ഇലക്ട്രോണിക് സിഗരറ്റിന്‍റെ നിരോധന (ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വിൽപ്പന വിതരണം, സംഭരണം, പരസ്യം ചെയ്യൽ) ഓർഡിനൻസ് - 2019 കേന്ദ്രം പാസാക്കിയിരുന്നു.

ABOUT THE AUTHOR

...view details