കേരളം

kerala

ETV Bharat / business

അരുണ്‍ ജെയ്റ്റ്ലി എന്ന കരുത്തനായ ധനമന്ത്രി - Arun Jaitley

ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ ജെയ്റ്റ്ലിയുടെ കയ്യൊപ്പ്.

അരുണ്‍ ജെയ്റ്റ്ലി എന്ന കരുത്തനായ ധനമന്ത്രി

By

Published : Aug 24, 2019, 2:16 PM IST

ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ജെയ്റ്റ്ലി വിധേയനായിരുന്നു. തുടര്‍ന്ന് അദ്ദേഹം കാന്‍സറിനും ചികിത്സ തേടിയിരുന്നു. ധനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ രാഷ്ട്രീയ നേതാവിയിരുന്നു ജെയ്റ്റ്ലി.

സ്വതന്ത്ര ഇന്ത്യയുടെ 26-ാം ധനമന്ത്രിയായി 2014 മെയ് ഇരുപത്തിയാറിനാണ് അരുണ്‍ ജെയ്റ്റ്ലി ചുമതല ഏല്‍ക്കുന്നത്. ഫെബ്രുവരി ഇരുപത്തിയൊമ്പതിന് അവതരിപ്പിച്ച ഒരു അധിവർഷ ബജറ്റ് ഉൾപ്പെടെ അഞ്ച് തവണ അദ്ദേഹം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

ധനമന്ത്രി എന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്ലി കൈവരിച്ച പ്രധാന നേട്ടങ്ങള്‍

  • രാജ്യത്തിന്‍റെ ദീർഘകാല കാലതാമസം നേരിട്ട പരോക്ഷനികുതി പരിഷ്കരണം നടപ്പാക്കിയത് ജെയ്റ്റ്‌ലിയാണ്. പിന്നാലെ 2017 ജൂലൈ ഒന്നിന് ചരക്ക് സേവന നികുതിയും നിലവില്‍ വന്നു. ഇതിനായി ദേശീയ, പ്രാദേശിക പാർട്ടികളെ ഒന്നിപ്പിക്കുന്നതിലും ജിഎസ്ടി നിയമം രൂപീകരിക്കുന്നതിലും ജെയ്റ്റ്‌ലി പ്രധാന പങ്കുവഹിച്ചു
  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മോണിറ്ററി പോളിസി രൂപികരിക്കുന്നതില്‍ ജെയ്റ്റ്ലിയുടെ പങ്ക് വളെ പ്രാധാന്യമുള്ളത് ആയിരുന്നു. ഇതേ തുടര്‍ന്നാണ് 7.72 ശതമാനം ഉണ്ടായിരുന്ന ഉപഭോക്തൃ വിലക്കയറ്റം അദ്ദേഹത്തിന്‍റെ കാലത്ത് മൂന്ന് ശതമാനമായി കുറഞ്ഞത്.
  • ബാങ്കിങ് മേഖലയുടെ നിഷ്ക്രിയ ആസ്തികൾ ശുദ്ധീകരിക്കുന്നതിന് തുടക്കം കുറിച്ചതിനും ഇൻ‌സോൾ‌വെൻസി ആൻഡ് പാപ്പരത്വ കോഡിന് ചട്ടക്കൂട് സൃഷ്ടിച്ചതിനും ജയ്റ്റ്ലിയുടെ കാലത്തായിരുന്നു. കോഡ് 2016 ൽ പാർലമെന്‍റ് അംഗീകരിച്ചു.
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്‌ബി‌ഐയുമായി ലയിപ്പിക്കുന്നതിനും വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിക്കുന്നതിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം ബാങ്കിംഗ് മേഖല സാക്ഷ്യം വഹിച്ച പ്രധാന പരിഷ്കാരമാണിത്.
  • ബജറ്റ് പരിഷ്കാരങ്ങളും അദ്ദേഹത്തിന്‍റെ അജണ്ടയുടെ ഭാഗമായിരുന്നു. റെയില്‍വേ ബജറ്റിനെ പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ പരിശ്രമ ഫലമായായിരുന്നു.
  • ഡയറക്റ്റ് ബെനിഫിറ്റ്സ് ട്രാൻസ്ഫർ (ഡിബിടി) വഴി സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തി. ഇതുമൂലം 1.4 ലക്ഷം കോടിയിലധികം ലാഭിക്കാൻ സര്‍ക്കാരിന് സാധിച്ചു.
  • ഇന്ത്യയില്‍ നില നിന്നിരുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായ 1000, 500 എന്നിവ നിരോധിച്ചത് അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്
  • ധന ആനുകൂല്യങ്ങളും സബ്സിഡികളും നേരിട്ട് കൈമാറുന്നതിനായി ജൻ ധൻ, ആധാർ എന്നിവയെ മൊബൈലുമായി ബന്ധിപ്പിക്കുന്നതില്‍ ജെയ്റ്റ്‌ലി വലിയ പ്രാധാന്യം നൽകി. ഈ സംരംഭം വഴി ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് ലാഭിക്കാന്‍ സാധിച്ചു.

ABOUT THE AUTHOR

...view details