ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ 2019-20 ആദ്യ പാദത്തിൽ അറ്റാദായം 18.04 ശതമാനം ഉയര്‍ന്നു. നിലവില്‍ 5,676.06 കോടി രൂപയാണ് ബാങ്കിന്‍റെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 4,808.35 കോടി രൂപയായിരുന്നു അറ്റാദായമായി ബാങ്കിന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ലാഭത്തില്‍ 18 ശതമാനം വളര്‍ച്ച - ബാങ്ക്
2019-20 സാമ്പത്തിക വർഷം ഏപ്രിൽ -ജൂൺ പാദത്തിൽ മൊത്തം വരുമാനം 34,324.45 കോടി രൂപയായിരുന്നു
എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ലാഭത്തില്‍ 18 ശതമാനം വളര്‍ച്ച
2019-20 സാമ്പത്തിക വർഷം ഏപ്രിൽ -ജൂൺ പാദത്തിൽ മൊത്തം വരുമാനം 34,324.45 കോടി രൂപയായിരുന്നു. മുൻവർഷം ഇത് 28,000.06 കോടി രൂപയായിരുന്നു. അതേ സമയം 2019-20 ആദ്യ പാദത്തിന്‍റെ നിഷ്ക്രിയ ആസ്തിയും ഉയര്‍ന്നിട്ടുണ്ട് 11,768.95 കോടി രൂപയാണ് നിഷ്ക്രിയ ആസ്തി ഉയര്‍ന്നത്. ഇത് മൊത്തം മുന്നേറ്റത്തിന്‍റെ 1.40 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.33 ശതമാനമായിരുന്നു.