ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവായ്‌പാ മേഖലയായ എച്ച്‌ഡിഎഫ്‌സിയുടെ മൊബൈൽ, നെറ്റ് ബാങ്കിങ് സേവനങ്ങളിൽ സാങ്കേതിക തകരാറുകൾ മൂലം തടസം നേരിട്ടു. തിങ്കളാഴ്‌ചയാണ് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ തടസം നേരിട്ടത്. പരാതി ഉയർന്നതോടെ ഇടപാടുകാർക്ക് തടസം നേരിട്ടതിൽ ഖേദം പ്രകടിപ്പിച്ച് ബാങ്ക് രംഗത്തെത്തി.
ബാങ്കിങ് സേവനങ്ങളിൽ തടസം നേരിട്ടു; ഖേദം പ്രകടിപ്പിച്ച് എച്ച്‌ഡിഎഫ്‌സി - എച്ച്‌ഡിഎഫ്‌സി സേവനങ്ങളിൽ തടസം
സാങ്കേതിക തകരാറുകൾ മൂലം നേരിട്ട തടസത്തിൽ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ തടസം നേരിട്ടു.
എച്ച്‌ഡിഎഫ്‌സിയുടെ മൊബൈൽ, നെറ്റ് ബാങ്കിങ് സേവനങ്ങളിൽ തടസം നേരിട്ടു
ചില ഉപഭോക്താക്കൾക്ക് മാത്രമാണ് തടസം നേരിട്ടതെന്നും, ഇടപാടുകാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. സാങ്കേതിക തകരാറുകൾ മൂലമാണ് ഇടപാടുകാർക്ക് തടസം നേരിട്ടതെന്നും വിദഗ്‌ധർ പരിശോധിച്ചുവരികയാണെന്നും സേവനങ്ങൾ ഉടൻ തന്നെ പുനസ്ഥാപിക്കുമെന്നും ബാങ്ക് ട്വിറ്റിറിൽ കൂട്ടിച്ചേർത്തു. ഇടപാടുകൾ നടത്താൻ സാധിക്കാത്തതിനുള്ള പരാതികൾ ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.