ചിലവ് കുറഞ്ഞ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ജിഎസ്ടി കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് പുതിയ തീരുമാനം. പുതുക്കിയനിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനും യോഗത്തില്‍ തീരുമാനമായി
ഇടത്തരം വീടുകള്‍ക്ക് ജിഎസ്ടി കുറക്കാന്‍ തീരുമാനം - ജിഎസ്ടി
നഗരപ്രദേശങ്ങളില്‍ 60 ചതുരശ്ര മീറ്ററില്‍ കുറവുള്ളതും ഗ്രാമപ്രദേശങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കുറവ് വിസ്തീർണമുള്ള വീടുകൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഇതിന് പുറമെ 45 ലക്ഷം രൂപയിൽ താഴെ നിർമാണ ചെലവ് ഉള്ള വീടുകളുടെ നിര്‍മ്മാണത്തിനും ജിഎസ്ടി ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്.

ജിഎസ്ടി കൗണ്‍സിലിന്‍റെ പുതിയ തീരുമാനം മധ്യവര്‍ഗ്ഗ വിഭാഗത്തിന് ഏറെ ആശ്വാസമാകുമെന്നാണ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ നടന്ന മന്ത്രിതല സമിതിയിലും നികുതിയിളവ് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.