ന്യൂഡൽഹി: ആദായനികുതി നിയമത്തെയും, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തെയും (പിഎംഎൽഎ) ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാനൊരുങ്ങി എൻഡിഎ സർക്കാർ. ബിസിനസ് മേഖലയിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ് ഈ നീക്കം. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാർ ലക്ഷ്യത്തിന്‍റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ കമ്പനി നിയമം ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനും ശിക്ഷയെ പിഴയായി പരിമിതപ്പെടുത്തുന്നതിനുമായി 46 ഓളം ശിക്ഷാനടപടികൾ ഭേദഗതി ചെയ്യും.
ആദായനികുതി നിയമം, പിഎംഎൽഎ എന്നിവ ക്രിമിനൽ കുറ്റമല്ലാതാക്കും
ബിസിനസ് മേഖലയിലെ ആത്മവിശ്വാസം വർധിപ്പിക്കുക, 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്നീ സർക്കാർ ലക്ഷ്യം മുൻ നിർത്തിയാണ് ഇത്തരം നടപടികൾ
ആദായനികുതി നിയമം, പിഎംഎൽഎ യും ക്രിമിനൽ കുറ്റമല്ലാതാക്കും
കമ്പനി നിയമത്തെ ക്രിമിനൽ കുറ്റമല്ലാതാക്കിയതു പോലെ ആദായനികുതി നിയമവും പിഎംഎൽഎയും ഉൾപ്പെടെയുള്ള മറ്റ് നിയമങ്ങളും ഇത്തരം ക്രിമിനൽ കുറ്റ വ്യവസ്ഥകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് സീതാരാമൻ പറഞ്ഞു.