ന്യൂഡൽഹി: റിയല്‍ എസ്റ്റേറ്റ് മേഖലകളുടെ പുനരുജീവനം ഉറപ്പാക്കാനായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി ആറുമാസം വരെ നീട്ടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(ആർഇആർഎ) നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത, മാർച്ച് ഇരുപത്തിയഞ്ചിനോ അതിന് ശേഷമോ കാലാവധി കഴിയുന്ന എല്ലാ പദ്ധതികൾക്കും ഇതോടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കും.
റിയല്‍ എസ്റ്റേറ്റ് പദ്ധതികൾ പൂർത്തിയാക്കാനുള്ള സമയപരിധി ആറുമാസം വരെ നീട്ടും: നിർമല സീതാരാമൻ - Real Estate (Regulation and Development) Act
മാർച്ച് ഇരുപത്തിയഞ്ചിനോ അതിന് ശേഷമോ കാലാവധി കഴിയുന്ന എല്ലാ പദ്ധതികൾക്കും ഇതോടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കും
![റിയല്‍ എസ്റ്റേറ്റ് പദ്ധതികൾ പൂർത്തിയാക്കാനുള്ള സമയപരിധി ആറുമാസം വരെ നീട്ടും: നിർമല സീതാരാമൻ businessnews റിയല്‍ എസ്റ്റേറ്റ് നിർമല സീതാരാമൻ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സാമ്പത്തിക വാർത്ത Nirmala seetharaman Real Estate (Regulation and Development) Act real estate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7184691-402-7184691-1589375311650.jpg)
ലോക്ക് ഡൗൺ കാരണം നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചതിനാൽ പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും നീട്ടണമെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വിവിധ സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകൾക്ക് നിർദേശം നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകാനും അധികാരികൾക്ക് നിർദേശമുണ്ട്. പുതിയ സമയപരിധിയുടെ അടിസ്ഥാനത്തിൽ അധികാരികൾ പുതിയ പദ്ധതി രജിസ്‌ട്രേഷന്‍ സർട്ടിഫിക്കറ്റുകൾ സ്വമേധയാ നൽകേണ്ടി വരും. ഇതോടെ നേരത്തെ ബുക്ക് ചെയ്‌തിരുന്ന വീടുകളുടെ നിർമാണം പൂർത്തിയാക്കി വാങ്ങാൻ ആളുകൾക്ക് കഴിയും.