ഹൈദരാബാദ്: സവാള പ്രതിസന്ധി പരിഹരിക്കാൻ ഒരു ലക്ഷം ടൺ സവാള 2020 ൽ കരുതൽ ശേഖരം സൃഷ്‌ടിക്കുമെന്ന് മുതിർന്ന ഗവൺമെന്‍റ് ഉദ്യോഗസ്ഥൻ അറിയിച്ചു. നടപ്പുവർഷത്തിൽ 56,000 ടൺ ബഫർ സ്റ്റോക്ക് സർക്കാർ സൃഷ്‌ടിച്ചിരുന്നുവെങ്കിലും രാജ്യത്തെ മിക്ക നഗരങ്ങളിലും കിലോക്ക് 100 രൂപക്ക് മുകളിൽ വില ഉയർന്നിരുന്നു. തൽഫലമായി, സർക്കാർ നടത്തുന്ന എംഎംടിസി വഴി ഇറക്കുമതി ചെയ്യാൻ സർക്കാർ നിർബന്ധിതരായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന മന്ത്രിമാരുടെ യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്‌തിരുന്നു. അടുത്ത വർഷത്തേക്ക് ഒരു ലക്ഷം ടൺ ബഫർ സ്റ്റോക്ക് സൃഷ്‌ടിക്കുമെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സർക്കാരിനുവേണ്ടി സവാളയുടെ ബഫർ സ്റ്റോക്ക് നിലനിർത്തിയിരുന്ന സഹകരണ ഫെഡുകൾ അടുത്ത വർഷവും ഇത് തുടരും.
2020 ൽ ഒരു ലക്ഷം ടൺ സവാളയുടെ കരുതൽ ശേഖരം സൃഷ്‌ടിക്കുമെന്ന് സർക്കാർ - ഒരു ലക്ഷം ടൺ സവാള 2020
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അടുത്തിടെ നടന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്‌തിരുന്നു. അടുത്ത വർഷത്തേക്ക് ഒരു ലക്ഷം ടൺ ബഫർ സ്റ്റോക്ക് സൃഷ്‌ടിക്കുമെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലുണ്ടായ പ്രളയവും മഴക്കെടുതിയും കാരണം സവാള ഉൽപാദനം കുറഞ്ഞതാണ് സവാള വില വർധിക്കാൻ കാരണമായത്. വില കുറക്കാനും ആഭ്യന്തര വിതരണം വർദ്ധിപ്പിക്കാനും സർക്കാർ കയറ്റുമതി നിരോധനം, വ്യാപാരികൾക്ക് സ്‌റ്റോക്ക് പരിധി നിശ്ചയിക്കൽ എന്നിവ കൂടാതെ ബഫർ സ്റ്റോക്കില്‍ നിന്നും ഇറക്കുമതിയിൽ നിന്നും സബ്‌സിഡി നിരക്കിൽ സവാള വിൽക്കുന്നത് ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചു. പ്രാദേശിക വിപണിയിൽ സബ്‌സിഡി നിരക്കിൽ ബഫർ സ്റ്റോക്ക് വിതരണം ചെയ്‌ത സർക്കാർ ഇപ്പോൾ, ഇറക്കുമതി ചെയ്‌ത സവാള വിതരണം ചെയ്യുകയാണ്. സർക്കാരിനുവേണ്ടി തുർക്കി, അഫ്‌ഗാനിസ്ഥാൻ, ഈജിപ്‌ത് എന്നിവിടങ്ങളിൽ നിന്ന് 45,000 ടൺ സവാള ഇറക്കുമതിക്ക് കരാർ ചെയ്‌തിട്ടുണ്ട്.