ന്യൂഡല്‍ഹി: നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനിന്‍റെ(എന്‍ഇഎംഎംപി) കീഴില്‍ 2020ഓടെ ആറ് മുതല്‍ ഏഴ് ദശലക്ഷം വരെ ഇലക്ട്രിക് കാറുകളുടെ വില്‍പന ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഘനവ്യവസായ മന്ത്രി അരവിന്ദ് സാവന്താണ് ഇക്കാര്യം രാജ്യസഭയിൽ പറഞ്ഞത്.
2020ഓടെ ഏഴ് ദശലക്ഷം ഇലക്ട്രിക് കാറുകളുടെ വില്‍പന ലക്ഷ്യമിട്ട് കേന്ദ്രം - central
കൂടുതല്‍ റീ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും
രാജ്യത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഉല്‍പാദനവും വില്‍പനയും വര്‍ധിപ്പിക്കാനുള്ള പദ്ധതിയും നാഷണല്‍ ഫ്യൂവര്‍ സെക്യൂരിറ്റി തയ്യാറാക്കി കഴിഞ്ഞു. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഒഴിവാക്കാനും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതം പടുത്തുയര്‍ത്തുകയുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ഫ്യൂവര്‍ സെക്യൂരിറ്റി വ്യക്തമാക്കി.
ഇലക്ട്രിക് വാഹങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കാന്‍ നേരത്തെ ഫെയിം പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ കാറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പരിമിതികളാണ് ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളില്‍ നിന്ന് അകറ്റുന്നതെന്ന് ഈ പദ്ധതിയിലൂടെ വ്യക്തമായി. കൂടുതല്‍ റീചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുക. സബ്സിഡി ഉള്‍പ്പെടെ നിരവധി കിഴിവുകളാണ് ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കുക.