രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ പുതുക്കാൻ കേന്ദ്ര സർക്കാർ. പുതുക്കിയ ചട്ടങ്ങളുടെ കരട് മാർഗരേഖ സർക്കാർ പുറത്തിറക്കി. ജമ്മു കശ്‌മീരിൽ ഉൾപ്പടെ ഡ്രോൺ ആക്രമണ ഭീക്ഷണി വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം.
Also Read: ചാറ്റ് ഓപ്ഷൻ അവതരിപ്പിച്ച് ക്ലബ്‌ഹൗസ്
ഓഗസ്റ്റ് അഞ്ചുവരെ കരടിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. കൂടുതൽ ഇളവുകൾ നൽകിയാണ് പുതുക്കിയ മാർഗ രേഖ സർക്കാർ പുറത്തിറക്കിയത്. രണ്ട് കിലോ ഗ്രാമിന് മുകളിലുള്ള ഡ്രോണുകൾക്ക് ലൈസൻസ് നിർബന്ധമാണ്. എന്നാൽ തീരെ ചെറിയ ഡ്രോണുകൾ, ഗവേഷണത്തിനുളള ഡ്രോണുകൾ എന്നിവയ്‌ക്ക് ലൈസൻസ് എടുക്കേണ്ടതില്ല.
ഡ്രോണിന്‍റെ സ്വകാര്യ, വാണിജ്യ ഉപയോഗം സംബന്ധിച്ച് കരടിൽ പരാമർശമുണ്ട്. ഡ്രോൺ ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങളും കരടിൽ വ്യക്തമാക്കുന്നുണ്ട്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഡ്രോണ്‍ പറത്താൻ ലൈസൻസ് അനുവദിക്കുക. ഡ്രോണ്‍ പറത്തലുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിനുള്ള പിഴ ഒരുലക്ഷമായി കുറച്ചിട്ടുണ്ട്.
Also Read: 24 വയസിന് താഴെയുള്ള 70% ഉദ്യോഗാർഥികളുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടെന്ന് ലിങ്ക്ഡ്ഇൻ
എന്നാൽ മറ്റ് നിയലംഘനങ്ങൾ കൂടി ഉണ്ടാകുന്ന പക്ഷം ഈ പിഴയിൽ മാറ്റമുണ്ടാകും. ഡ്രോൺ പറത്താൻ അനുവാദമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോം കേന്ദ്രം വികസിപ്പിക്കും. കൂടാതെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ചരക്ക് നീക്കത്തിന് പ്രത്യേക കോറിഡോറുകളും സ്ഥാപിക്കും. ഡ്രോൺ കൗണ്‍സിൽ രൂപികരിക്കാനും കരട് മാർഗരേഖയിൽ തീരുമാനമുണ്ട്.