ആർസിഇപി കരാര്‍; വ്യവസായികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുമെന്ന് പിയൂഷ് ഗോയല്‍ - ബിസിനസ് വാർത്ത
ആഭ്യന്തര വ്യവസായത്തെയും ഉപഭോക്താക്കളെയും സംരക്ഷിക്കാൻ നിഷ്‌പക്ഷമായ നീക്കം സർക്കാർ സ്വീകരിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
ന്യൂഡൽഹി: ആഭ്യന്തര വ്യവസായത്തെയും ഉപഭോക്താക്കളെയും സംരക്ഷിക്കാൻ സര്‍ക്കാര്‍ നിഷ്‌പക്ഷമായ നീക്കം നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ(എഫ്‌ടിഎ) ഒപ്പുവെക്കില്ലെന്നും എന്നാൽ സ്വകാര്യ വ്യവസായത്തിന്‍റെ താൽപര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെ ലോകകാര്യങ്ങളിൽ ഇടപെടുമെന്നും ഗോയൽ പറഞ്ഞു. രാജ്യത്തിന്‍റെ വ്യവസ്ഥകളനുസരിച്ചുള്ള സ്വതന്ത്ര കരാറുകളിൽ ഏർപ്പെടുമെന്നും ജനങ്ങൾക്കും ദേശീയ താൽപര്യങ്ങൾക്കും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചുള്ള സംസ്ഥാന കൺസൾട്ടേഷൻ വർക്ക്‌ഷോപ്പിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആർസിഇപി)ന്‍റെ കാര്യത്തിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. വ്യാപാര കരാറുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സർക്കാർ മുൻകരുതലുകൾ എടുക്കാറുണ്ട്. വിൽപന ഒരു സങ്കീർണമായ പ്രക്രിയയാണ്.