കേരളം

kerala

ETV Bharat / business

ജിയോയിൽ 33,737 കോടി രൂപ നിക്ഷേപിച്ച് ഗൂഗിൾ - ജിയോയിൽ ഗൂഗിൾ 33,737 കോടി രൂപ നിക്ഷേപിച്ചു

ഒരു ഇന്ത്യൻ കമ്പനിയിൽ ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം ആണിത്.

googles investment in jio  ജിയോ  ഗൂഗിൾ  ജിയോയിൽ ഗൂഗിൾ 33,737 കോടി രൂപ നിക്ഷേപിച്ചു  റിലയൻസ് ജിയോ
ജിയോയിൽ ഗൂഗിൾ 33,737 കോടി രൂപ നിക്ഷേപിച്ചു

By

Published : Nov 25, 2020, 4:58 AM IST

Updated : Nov 25, 2020, 6:39 AM IST

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ 7.73 ശതമാനം ഓഹരി സ്വന്തമാക്കി ഗൂഗിൾ. 33,737 കോടി രൂപയാണ് ഗൂഗിൾ ജിയോയിൽ നിക്ഷേപിച്ചത്. ഒരു ഇന്ത്യൻ കമ്പനിയിൽ ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം ആണിത്. ഇതുവരെ 33 ശതമാനം ഓഹരികളാണ് അകെ ജിയോ വിറ്റഴിച്ചത്. 1.52 കോടി രൂപയാണ് ഓഹരി വിൽപ്പനയിലൂടെ കമ്പനി സമാഹരിച്ചത്.

വിലകുറഞ്ഞ സ്‌മാർട്ട് ഫോണുകൾ നിർമ്മിക്കുന്നതിന് ഗൂഗിളും ജിയോയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു കമ്പനികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സാമൂഹ മാധ്യമമായ ഫെയ്‌സ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ഫെയ്‌സ്ബുക്ക് ആണ് ജിയോയിലെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമ.

Last Updated : Nov 25, 2020, 6:39 AM IST

ABOUT THE AUTHOR

...view details