ന്യൂഡൽഹി:അവശ്യവസ്തുക്കൾ വിൽക്കുന്ന പ്രാദേശിക കടകളുടെ വിവരങ്ങളറിയാൻ 'നിയർബൈ സ്പോട്ട്' ആരംഭിച്ച് ഗൂഗിൾ. ലോക് ഡൗൺ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഉപയോക്താക്കൾക്ക് തുറന്ന പ്രവർത്തിക്കുന്ന കടകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് ഗൂഗിൾ പേയ്ക്ക് കീഴിൽ 'നിയർബൈ സ്‌പോട്ട്' ആരംഭിച്ചത്. ഹൈദരാബാദ്, ചെന്നൈ, മുംബൈ, പൂനെ, ഡൽഹി എന്നിവിടങ്ങളിൽ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ ഇന്ത്യ അറിയിച്ചു. ഇത് കൂടാതെ പിഎം-കെയേഴ്സ് ഫണ്ടിലേക്കോ സീഡ്സ്, ഗിവ് ഇന്ത്യ, യുണൈറ്റഡ് വേ, ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷൻ തുടങ്ങിയ എൻജിഒകളിലേക്കോ സംഭാവന നൽകാൻ ഈ സംരംഭം ഉപയോക്താക്കളെ സഹായിക്കുന്നു.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ കണ്ടെത്താൻ 'നിയർബൈ സ്പോട്ട്' ആരംഭിച്ച് ഗൂഗിൾ - അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ കണ്ടെത്താൻ 'നിയർബൈ സ്പോട്ട്' ആരംഭിച്ച് ഗൂഗിൾ
ലോക് ഡൗൺ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഉപയോക്താക്കൾക്ക് തുറന്ന പ്രവർത്തിക്കുന്ന കടകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് ഗൂഗിൾ പേയ്ക്ക് കീഴിൽ 'നിയർബൈ സ്‌പോട്ട്' ആരംഭിച്ചത്.
ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിൽ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ സഹായകരമാകുന്ന തരം പ്രവർത്തനങ്ങൾ നൽകുമെന്നും ഗൂഗിൾ പറഞ്ഞു.
യൂ ട്യൂ ബിലൂടെ ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന എന്നിവ പോലുള്ള ആധികാരിക വിവര ഉറവിടങ്ങളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങൾ ഗൂഗിൾ പങ്കുവെക്കുന്നുണ്ട്. കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കുന്ന തരം വീഡിയോകളും ഗൂഗിൾ നീക്കംചെയ്തു. അപ്‌ഡേറ്റ് ചെയ്ത വിവരങ്ങളും തത്സമയ സ്ഥിതി വിവരക്കണക്കുകളും എളുപ്പത്തിൽ അറിയാൻ കഴിയുന്ന റിസോഴ്സിലേക്ക് സംയോജിപ്പിക്കുന്ന കൊവിഡ് 19 ഇന്ത്യ വെബ്സൈറ്റ് ഗൂഗിൾ കഴിഞ്ഞ ആഴ്ച സമാരംഭിച്ചിരുന്നു. ഇത് സ്മാർട്ട്‌ഫോണുകൾക്കായി ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ ലഭ്യമാണ്. മറ്റ് പല ഇന്ത്യൻ ഭാഷകളിലും ഇത് ഉടൻ പുറത്തിറക്കുമെന്ന് ഗൂഗിൾ അറിയിച്ചു.