കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരതമ്യേന കുറവ് രേഖപ്പെടുത്തിയശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധന. പവന് 160 രൂപ കൂടി 35,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4,420 രൂപയിലെത്തി. കഴിഞ്ഞ 3 ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
തിങ്കളാഴ്‌ച പവന് 35,200 രൂപയായിരുന്നു. ഓഗസ്റ്റ് മാസം 1,2 തിയതികളില്‍ 36,000 രൂപയായിരുന്നു പവന് നിരക്ക്. ഇതാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു. ആഗസ്റ്റ് ഒൻപത് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഒരു പവൻ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.