ന്യൂഡൽഹി:കുതിച്ചുയർന്ന് സ്വർണവില. രാജ്യാന്തര തലസ്ഥാനത്ത് സ്വർണ വില 51,000 രൂപയിലെത്തി. വ്യാഴാഴ്ച അന്താരാഷ്ട്ര വിലയിൽ സ്വർണത്തിന് 502 രൂപ വർധനയുണ്ടായതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അറിയിച്ചു. വില ഉയർന്നതോടെ 10 ഗ്രാമിന് 502 രൂപ കൂടി 51,443 രൂപയായി. കഴിഞ്ഞ വ്യാപാരത്തിൽ 10 ഗ്രാമിന് 50,941 രൂപയായിരുന്നു വില.
സ്വർണവിലയിൽ വർധനവ്, ഗ്രാമിന് 502 രൂപ കൂടി - gold price in Delhi
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,875 യുഎസ് ഡോളറായും വെള്ളി ഔൺസിന് 22.76 ഡോളറായും ഉയർന്നു.
![സ്വർണവിലയിൽ വർധനവ്, ഗ്രാമിന് 502 രൂപ കൂടി Gold crosses Rs 51,000 mark, up by Rs 502 Gold prices rise in gold prices silver price gold price in Delhi business news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8143075-704-8143075-1595505592198.jpg)
സ്വർണവിലയിൽ വർധനവ്, ഗ്രാമിന് 502 രൂപ കൂടി
വെള്ളി കിലോയ്ക്ക് 69 രൂപ കുറഞ്ഞ് 62,760 രൂപയായി. ബുധനാഴ്ച കിലോയ്ക്ക് 62,829 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,875 യുഎസ് ഡോളറായും വെള്ളി ഔൺസിന് 22.76 ഡോളറായും ഉയർന്നു. യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങളാണ് സ്വർണ വില ഉയരാൻ കാരണം.