കേരളം

kerala

ETV Bharat / business

പാക്കേജ് ഫുഡുകള്‍ക്ക് കളര്‍കോഡ് ഏര്‍പ്പെടുത്താന്‍ പദ്ധതി

വെജിറ്റേറിയന്‍, നോൺ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് പ്രത്യേകം ചിഹ്നങ്ങളും നല്‍കണം എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

പാക്കേജ് ഫുഡുകള്‍ക്ക് കളര്‍കോഡ് ഏര്‍പ്പെടുത്താന്‍ പദ്ധതി

By

Published : Jun 27, 2019, 9:59 PM IST

ന്യൂഡല്‍ഹി: കൊഴുപ്പ്, മധുരം, ഉപ്പ് ഇവ അനുസരിച്ച് പാക്കേജ് ഫുഡുകളുടെ കവറുകളില്‍ കളര്‍കോഡ് ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷ്യ ഉൽ‌പ്പന്നങ്ങളുടെ ഘടനയെക്കുറിച്ച് ഒറ്റനോട്ടത്തില്‍ ഉപഭോക്താക്കളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ നിര്‍മ്മാണ തിയതിയും കാലഹരണ രീതിയും ഉപഭോക്താവിന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കണം. വെജിറ്റേറിയന്‍, നോന്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് പ്രത്യേകം ചിഹ്നങ്ങളും നല്‍കണം എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് എന്ന നിലയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് കമ്പനി ഉടമകളുടെ പക്കല്‍ നിന്ന് എഫ്എസ്എസ്എഐ നിർദ്ദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details