കേരളം

kerala

ETV Bharat / business

എൻഇഎഫ്‌ടി വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍; നിരക്കുകള്‍ ഒഴിവാക്കുമെന്ന് ആര്‍ബിഐ

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ എൻഇഎഫ്‌ടി നിരക്ക് ഓൺലൈൺ ഇടപാടുകാരിൽ നിന്ന് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.

അടുത്ത ജനുവരി മുതൽ എൻഇഎഫ്‌ടി നിരക്ക് നിർത്തലാക്കും; റിസർവ് ബാങ്ക്

By

Published : Nov 8, 2019, 9:33 PM IST

Updated : Nov 8, 2019, 10:31 PM IST

ന്യൂഡൽഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വര്‍ഷം ജനുവരി മുതല്‍ എൻഇഎഫ്‌ടി(നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ) നിരക്ക് ഒഴിവാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്‍ഇഎഫ്‌ടി വഴി ഓൺലൈൺ ഇടപാടുകൾ നടത്തുന്നവരിൽ നിന്നും നിരക്ക് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.

2018 ഒക്‌ടോബർ മുതൽ 2019 സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ മൊത്തം നോൺ-ക്യാഷ്‌ റീടെയിൽ പേയ്‌മെന്‍റിൽ 96 ശതമാനം ഉയർത്താൻ ഡിജിറ്റൽ പേയ്‌മെന്‍റിന് സാധിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ എൻഇഎഫ്‌ടിയും യുപിഐയും(ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസ്) ചേർന്ന് 252 കോടിയുടെയും 874 കോടിയുടെയും ഇടപാടുകളുടെ വാർഷിക വളർച്ച 20 ശതമാനവും 263 ശതമാനവുമായി ഉയർത്തി. ഈ വളർച്ചയെ സുഗമമാക്കുന്നത് ആർബിഐ സ്വീകരിച്ച നിലപാടുകളിലൂടെയാണ്. സർക്കാർ 500, 1,000 രൂപ നിരോധിച്ചതിന്‍റെ മൂന്നാം വാർഷികത്തിലാണ് റിസർവ് ബാങ്കിന്‍റെ പ്രഖ്യാപനം.

Last Updated : Nov 8, 2019, 10:31 PM IST

ABOUT THE AUTHOR

...view details