മുംബൈ: കൊവിഡ് -19 ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലെ ആളുകൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്.
ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് - ടാറ്റ മോട്ടോഴ്സ്
കുടിയേറ്റക്കാർക്കും ഒറ്റപ്പെട്ടുപോയ സമൂഹങ്ങൾക്കും, ചേരി നിവാസികൾ, ഡ്രൈവർമാർ, കോ-ഡ്രൈവർമാർ, മെക്കാനിക്സ്, ദിവസ വേതനക്കാർ എന്നിവർക്ക് 25,000 പാക്കറ്റ് പാകം ചെയ്ത ഭക്ഷണവും അയ്യായിരത്തിലധികം പലചരക്ക് കിറ്റുകളും കമ്പനി നൽകി
![ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് Focusing on supply of essentials most affected communities by COVID-19 lockdown: Tata Motors business news ടാറ്റ മോട്ടോഴ്സ് ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6713352-934-6713352-1586348742932.jpg)
കുടിയേറ്റക്കാർക്കും ഒറ്റപ്പെട്ടുപോയ സമൂഹങ്ങൾക്കും, ചേരി നിവാസികൾ, ഡ്രൈവർമാർ, കോ-ഡ്രൈവർമാർ, മെക്കാനിക്സ്, ദിവസ വേതനക്കാർ എന്നിവർക്ക് 25,000 പാക്കറ്റ് പാകം ചെയ്ത ഭക്ഷണവും അയ്യായിരത്തിലധികം പലചരക്ക് കിറ്റുകളും കമ്പനി നൽകി. ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷ്യ പാക്കറ്റുകളും വ്യക്തിഗത സംരക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി കൈകോർത്തതായും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
കൂടാതെ, ആശുപത്രികൾ, വെണ്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് സ്റ്റേഷനുകൾ, സൈനിക ഉദ്യോഗസ്ഥർ, കമ്പനിയുടെ പ്ലാന്‍റുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവയ്ക്ക് വിതരണം ചെയ്യുന്നതിനായി വീട്ടിൽ തന്നെ നിർമിച്ച സർട്ടിഫൈഡ് മാസ്കുകളും സാനിറ്റൈസറുകളും നിർമിക്കാൻ കമ്പനി സ്വയം സഹായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. ധാർവാഡിലെ ബേലൂരിൽ കുടുങ്ങിക്കിടക്കുന്ന അഞ്ഞൂറിലധികം ട്രക്ക് ഡ്രൈവർമാർക്കും കോ ഡ്രൈവർമാർക്കും ആരോഗ്യപരിശോധന നടത്തിയെന്നും അടിസ്ഥാന മരുന്നുകൾ നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.