കേരളം

kerala

ETV Bharat / business

യെസ്‌ ബാങ്ക് നടപടി; നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നിര്‍മല സീതാരാമന്‍ - നിര്‍മല സീതാരാമന്‍

ബാങ്കിന്‍റെ ഓഹരി വാങ്ങാന്‍ എസ്‌ബിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ധനമന്ത്രി അറിയിച്ചു.

Yes Bank issue  nirmala sitharaman  നിര്‍മല സീതാരാമന്‍  യെസ്‌ ബാങ്ക്
യെസ്‌ ബാങ്ക് നടപടി; നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നിര്‍മല സീതാരാമന്‍

By

Published : Mar 6, 2020, 6:31 PM IST

മുംബൈ: യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതില്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്ക് പ്രതിസന്ധിയിലാകാനുണ്ടായ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബാങ്കിന്‍റെ ഓഹരി വാങ്ങാന്‍ എസ്‌ബിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ധനമന്ത്രി അറിയിച്ചു. യെസ് ബാങ്കിനെതിരായ നടപടിക്ക് പിന്നാലെ മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്. 2017 മുതല്‍ ബാങ്ക് നീരീക്ഷണത്തിലായിരുന്നുവെന്നും അടിയന്തര സാഹചര്യമായതിനാലാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പതിനായിരം കോടി രൂപയുടെ കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ, അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു.

ABOUT THE AUTHOR

...view details